പഞ്ചിമഘട്ട പോരാളി പി.ടി. തോമസിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു

Published on 25 December, 2021
പഞ്ചിമഘട്ട പോരാളി പി.ടി. തോമസിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചിച്ചു
ചിക്കാഗോ: തൃക്കാക്കര എംഎല്‍എ ആയിരുന്ന പി.ടി. തോമസിന്റെ വേര്‍പാടില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. നാലു തവണ എംഎല്‍എയും ഒരു തവണ പാര്‍ലമെന്റ് അംഗവുമായിരുന്ന അദ്ദേഹം നിലവില്‍ കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു.

കെഎസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇടുക്കി ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

തൊടുപുഴയില്‍ നിന്നും തൃക്കാക്കരയില്‍ നിന്നും എംഎല്‍എ ആയിട്ടുള്ള അദ്ദേഹം 2009-ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയില്‍ പി.ജെ. ജോസഫിനെ തോല്‍പിച്ചാണ് എം.എല്‍എ ആയത്.

സ്ഥാനമാനങ്ങള്‍ക്കതീതമായി തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു പി.ടി. തോമസ്. ഗാഡ്ഗില്‍ പരിസ്ഥിതി സംരക്ഷണ റിപ്പോര്‍ട്ടില്‍ ലാഭനഷ്ടങ്ങള്‍ നോക്കാതെ പരിപൂര്‍ണ്ണ പിന്തുണ നല്‍കിയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായിരുന്നു പി.ടി.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായി ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുര്യപ്പുറം, വിമന്‍സ് ഫോറം ചെയര്‍ ഷീല ചെറു എന്നിവരും നാഷണല്‍ കമ്മിറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പാലമലയില്‍ (224 659 0911).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക