ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സല്‍ജന്‍ ജോണിന്റെ പിതാവും ഭാര്യാപിതാവും ഒരേ ദിവസം വിടവാങ്ങി

Published on 25 December, 2021
 ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സല്‍ജന്‍ ജോണിന്റെ പിതാവും ഭാര്യാപിതാവും ഒരേ ദിവസം വിടവാങ്ങി

ബ്രിസ്‌ബെയ്ന്‍: ഉറ്റവരുടെ വിയോഗ വാര്‍ത്ത നിമിഷാര്‍ധത്തില്‍ തേടിയെത്തിയതിന്റ മരവിപ്പില്‍ ഒരു മലയാളികുടുംബം. ടൗണ്‍സ്വില്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സല്‍ജന്‍ ജോണ്‍ കുന്നംകോട്ടിന്റെ കുടുംബത്തെയാണ് വിയോഗവാര്‍ത്ത തേടിയെത്തിയത്.

സല്‍ജന്റെ പിതാവ് തൊടുപുഴ പുതുപ്പെരിയാരം കുന്നംകോട്ടു ജോണ്‍(76), ഭാര്യ ലീബയുടെ പിതാവ് എരുമേലി ഏയ്ഞ്ചല്‍വാലി സ്റ്റീഫന്‍ ചിറക്കലാത്ത്(74)എന്നിവര്‍ ഇന്നലെയാണ് ചുരുങ്ങിയ മണിക്കൂറിന്റെ ഇടവേളയില്‍ അന്തരിച്ചത്.് .
നേരത്തേ ബ്രിസ്‌ബെയ്ന്‍ വോളിബോള്‍ ടീമിലും വടംവലി ടീമിലും മുന്‍ നിരക്കാരനായിരുന്ന സല്‍ജന്‍ ടൗണ്‍സ്വില്ലിലേക്കു മാറുകയായിരുന്നു .ടൗണ്‍സ്വില്‍ യൂണിവഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ ലീബ ടൗണ്‍സ്വില്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റി പ്രയര്‍ ഗ്രൂപ്പ് ലീഡറാണ് .

തൊടുപുഴ പുതുപ്പരിയാരം കുന്നംകോട്ട് (എലിക്കുളത്തില്‍) കെ.എ. ജോണ്‍ (76) ആണ് ബുധനാഴ്ച്ച ആദ്യം മരിച്ചത്. അധികം കഴിയും മുന്‌പേ സ്റ്റീഫനും മരിച്ചു.

ജോണ്‍ കുന്നംകോട്ടിന്റെ സംസ്‌കാരം നെടിയശാല സെന്റ് മേരീസ് പള്ളിയില്‍ നടത്തി.
ഭാര്യ: മേരി രാമപുരം നടുവിലാംമാക്കല്‍ കുടുംബാംഗം. മക്കള്‍: സല്‍ജന്‍, റോജന്‍ ജോണ്‍. മരുമക്കള്‍: ലീ ബസല്‍ജന്‍ , രശ്മി കുന്നപ്പള്ളില്‍ ചീനിക്കുഴി.

എരുമേലി ഏയ്ഞ്ചല്‍വാലി ചിറക്കലാത്ത് സ്റ്റീഫന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഏയ്ഞ്ചല്‍ വാലി സെന്റ് മേരീസ് പള്ളിയില്‍ നടക്കും.


തോമസ് ടി. ഓണാട്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക