Image

ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം

Published on 27 December, 2021
 ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനു പുതിയ നേതൃത്വം

ലണ്ടന്‍: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ (ജിഎസിഎ) ഇനിമുതല്‍ ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ജിഎംസിഎ) എന്ന പേരില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി അഫിജിത് മോഹന്‍ (പ്രസിഡന്റ്), ആതിര റൂഡി (വൈസ് പ്രസിഡന്റ്), എല്‍ദോ കുര്യാക്കോസ് (സെക്രട്ടറി), സ്നോബിന്‍ മാത്യു(ജോയിന്റ് സെക്രട്ടറി), ഷിജു മത്തായി (ട്രഷറര്‍), സനു ബേബി (സ്‌പോര്‍ട്‌സ് കോര്‍ ഡിനേറ്റര്‍), ഫാന്‍സി നിക്സണ്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), ജിന്‍സി കോരത്(പിആര്‍ഒ ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സി.എ. ജോസഫ്. ബിനോദ് ജോസഫ്, മോളി ക്ലീറ്റസ്, നിക്‌സണ്‍ അന്തോണി, രാജീവ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

വിപുലമായ കലാ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ 27നു നടത്തുവാനിരുന്ന ക്രിസ്മസ് നവവത്സരാഘോഷം കോവിഡ് വ്യാപനത്തിന്റെ ഫലമായി സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി റദ്ദു ചെയ്യുവാനും പകരം വെര്‍ച്വല്‍ ആയി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ജി എംസി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.


ഡിസംബര്‍ 18 നു ഭവനങ്ങള്‍ സന്ദര്‍ശിച്ച് നടത്തുവാനിരുന്ന കാരള്‍ പ്രോഗ്രാമും റദ്ദു ചെയ്തു. പരിമിതമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചുവന്ന ജമ്പറും ക്രിസ്മസ് ഹാറ്റും ധരിച്ചുകൊണ്ട് സാന്റാ ക്‌ളോസിനോടൊപ്പം സെന്റ് ക്ലയേഴ്‌സ് ചര്‍ച്ചില്‍ ലോക രക്ഷിതാവിന്റെ ജനനത്തെകുറിച്ചുള്ളസന്ദേശ സൂചകമായി.


ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മുന്‍ പ്രസിഡന്റ് നിക്‌സണ്‍ അന്തോണിയുടെയും സെക്രട്ടറി സനുബേബിയുടെയും നേതൃത്വത്തില്‍ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍ അസോസിയേഷന്‍ (ജിഎസിഎ) എന്ന പേരില്‍ ശ്രദ്ധേയങ്ങളായ വിവിധ പരിപാടികള്‍ നടത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി കഴിഞ്ഞാല്‍ സംഘടനയിലെ അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍നടത്തുവാന്‍ ശ്രമിക്കുന്നതാണെന്നും ജിഎംസിഎയുടെ പുതിയ ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക