Image

ഷാരോണിന്റെ ഡാന്‍സും പാട്ടും വൈറല്‍

Published on 28 December, 2021
 ഷാരോണിന്റെ ഡാന്‍സും പാട്ടും വൈറല്‍


തൃശൂര്‍: ക്രിസ്മസ് കഴിഞ്ഞെങ്കിലും ഷാരോണിന്റെ ഡാന്‍സും പാട്ടും ഇപ്പോഴും വൈറല്‍. ജര്‍മനിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ വിദേശികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന കോട്ടയം പാലാ സ്വദേശിനി ഷാരോണിന്റെ ക്രിസ്മസ് ഗാന ആല്‍ബമാണു സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്.

വിണ്ണിന്‍ തിരുനാള്‍... എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാനത്തിനൊപ്പമാണു ഷാരോണും വിദേശികളും ജര്‍മന്‍ നഗരത്തിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ചുവടുവച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഈ ഗാനത്തിന്റെ ജര്‍മന്‍ പതിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളം പാട്ടിനനുസരിച്ച് വിദേശികള്‍ ചുവടുവയ്ക്കുന്ന കാഴ്ച ലോകം ഏറ്റെടുത്തു.


ഫാ. ഷിന്റോ ഇടശേരി രചനയും സംഗീതവും നിര്‍വഹിച്ച ഗാനം ക്രിസ്മസ് ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ധനുഷ് പ്രേം ആണ് ജര്‍മനിയുടെ സൗന്ദര്യവും മനോഹരമായ നൃത്തചുവടുകളും കാമറയില്‍ പകര്‍ത്തിയത്. കൊറിയോഗ്രഫി ഷാരോണ്‍ ജോര്‍ജ് നിര്‍വഹിച്ചു. ഏകോപനം രൂപേഷ് രാജേന്ദ്രന്‍.

ക്രിസ്മസ് കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ ഗാനവും വിദേശികളുടെ നൃത്തവും വാട്‌സ്ആപ്പിലും യൂട്യൂബിലും പ്രചരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക