ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

Published on 30 December, 2021
ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ ഇലക്ഷന് ആറേഴു മാസംകൂടി ഉണ്ടെങ്കിലും പ്രചാരണ രംഗം സജീവമായി. മിക്കവാറും എല്ലാ പോസ്റ്റിലേക്കും സ്ഥാനാർഥികളായി.  പ്രസിഡന്റ് സ്ഥാനത്തേക്ക് ന്യു യോർക്കിൽ നിന്നുള്ള ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഒരു പാനലും ഫ്‌ലോറിഡയിൽ നിന്നുള്ള ജെയിംസ് ഇല്ലിക്കലിന്റെ  നേതൃത്വത്തിൽ മറ്റൊരു പാനലുമാണ് സജീവമായി രംഗത്തെത്തിയത്.

ഇടതു നിന്ന്: ജേക്കബ് തോമസ്, സണ്ണി വള്ളിക്കളം, ഓജസ് ജോൺ, ബിജു തോണിക്കടവിൽ,  ഡോ. ജയ്മോൾ ശ്രീധർ,  ജെയിംസ് ജോർജ്

ജേക്കബ് തോമസിന്റെ പാനൽ: സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ, ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി)

ജെയിംസ് ഇല്ലിക്കലിന്റെ പാനൽ: സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്, (കാലിഫോർണിയ), വിനോദ് കൊണ്ടുർ, ജനറൽ സെക്രട്ടറി (മിഷിഗൺ), ജോഫ്രിൻ ജോസ്, ട്രഷറർ (ന്യു യോർക്ക്), ബിജു ചാക്കോ, ജോ. സെക്രട്ടറി (ന്യു യോർക്ക്), ബാബ്ലൂ  ചാക്കോ, ജോ. ട്രഷറർ (ടെന്നസി)  

സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ സംഘടനയിൽ വിവിധ സ്ഥാനങ്ങൾ  വഹിച്ചവരും ദീർഘകാല പാരമ്പര്യമുള്ളവരുമാണ്.  മിക്കവരും  യുവജനങ്ങൾ എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. അത് പോലെ തന്നെ കരിയർ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരുമാണ്.

അതിനാൽ തന്നെ ആരെ തള്ളും  ആരെ കൊള്ളും എന്നു  തീരുമാനിക്കുക ഇത്തവണ  അത്ര എളുപ്പമായിരിക്കില്ല.
  
അടുത്ത കേരള കൺവൻഷൻ ചെയർ ആൺ ഡോ. ജേക്കബ് തോമസ്. നേരത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ആയിരുന്നു ജെയിംസ് ഇല്ലിക്കൽ. ഇരുവരും സംഘടനയിൽ സുപരിചിതർ. 

പാനൽ ഇല്ല എന്നൊരു നിലപാട് ആയിരുന്നു മുൻ കാലത്ത്  എങ്കിലും ഇപ്രാവശ്യം ഇരുവിഭാഗവും തങ്ങളുടെ നിലപാട് നേരത്തെ തന്നെ  വ്യക്തമാക്കിഎന്ന പ്രത്യേകതയുമുണ്ട്. 

see also

ഫോമാ 2022 - 24 ട്രഷറര്സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഡോ. ജെയ്മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

 ഫോമാ ജനറല്സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

2022- 24-ല്നടക്കുന്ന ഫോമ ദേശീയ കണ്വന്ഷന് ഫ്ളോറിഡ ഡിസ്നി വേള്ഡിലേക്ക് സ്വാഗതം

സിജില്പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥിയായി സര്ഗം നോമിനേറ്റ് ചെയ്തു

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം..സി.എഫ് എന്ഡോഴ്സ് ചെയ്തു

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

 മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

 ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമ എമ്പയര്റീജിയന്ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്ദേശം ചെയ്തു

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

 

പ്രവചനം 2021-12-30 21:59:12
എന്റെ പ്രവചനം പ്രസഡന്റ്: ജേക്കബ് തോമസ്. വൈസ് പ്രസിഡന്റ്-സിജിൽ പാലക്കലോടി സെക്രട്ടറി: വിനോദ് കൊണ്ടുർ. ട്രഷറർ: ബിജു തോണിക്കടവിൽ ജോ. സെക്രട്ടറി- ബിജു ചാക്കോ ജോ. ട്രഷറർ-ജെയിംസ് ജോർജ്
അനിൽ പുത്തൻചിറ 2022-01-05 15:57:57
പന്ത്രണ്ട് സ്ഥാനാർഥികളും സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവർ, സമൂഹത്തിൻറെ സ്‌പന്ദനം നേരിട്ടറിയുന്നവർ, എന്തുകൊണ്ടും സ്ഥാനാർത്ഥിയാകാൻ യോഗ്യർ!! എന്നിരുന്നാലും നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ അംഗങ്ങളുടെ പഞ്ഞമില്ലാത്ത ഫോമാ പോലൊരു വലിയ സംഘടനയിൽ, ഒരു സ്ഥാനത്തിരിക്കുമ്പോൾ തന്നെ അടുത്ത സ്ഥാനത്തേക്ക് ഉടൻ മത്സരിക്കാതിരിക്കുന്നതായിരുന്നു മര്യാദ. വോട്ടുചെയ്യുന്നവർ വെറും ഏഴാം കൂലികളാണ് എന്ന് തോന്നുമ്പോഴാണ്, പദവിയോട് പ്രേമവും അധികാരം വിട്ടൊഴിഞ്ഞ്‌ കസേര അടുത്ത ആൾക്ക് കൈമാറാൻ മടിയും തോന്നുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക