പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

Published on 31 December, 2021
പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

ഒരു പാട് സന്തോഷങ്ങളും സങ്കടങ്ങളും ബാക്കിയാക്കി 2021 വിടപറയുകയാണ്. കോവിഡ് സൃഷ്ഠിച്ച ആഘാതത്തില്‍ നിന്നും ലോക ജനത ഇനിയും മുക്തമായിട്ടില്ലെങ്കിലും, ലോക ജനത പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്.

ഫോമ ശ്രദ്ധേയമായ നിരവധി ജനസേവന-കാരുണ്യ പദ്ധതികളാണ് 2021 ല്‍  കേരളത്തിലും, അമേരിക്കയിലുമായി  ഏറ്റെടുത്തു നടപ്പിലാക്കിയത്. ഏറ്റവും കൂടുതല്‍ കാരുണ്യ പദ്ധതികള്‍ ഏറ്റെടുത്തതും തുക വിനിയോഗിച്ചതും ഫോമയാണ്.

ഫോമയുടെ അഭ്യുദയകാംക്ഷികളും, അംഗസംഘടനകളും , പ്രവര്‍ത്തകരും നല്‍കിയ ഊര്‍ജ്ജവും, കരുത്തും, പിന്തുണയുമാണ് ഫോമയുടെ കൈമുതല്‍. പുതിയ വര്‍ഷത്തിലും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഫോമാ  കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാകാനും, മഹാമാരിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് ലോകജനതയ്ക് മുക്തി നേടാനും, എല്ലാവരുടെയും കുടുംബാംഗങ്ങളും, സുരക്ഷിതരായിരിക്കാനും പുതുവര്‍ഷത്തില്‍ കഴിയട്ടെയെന്നു പ്രാര്‍ത്ഥിച്ചും, എല്ലാവര്‍ക്കും ഫോമയുടെ പുതുവത്സരാശംസകള്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക