പ്രവാസി കേരള കോണ്‍ഗ്രസ്-എം ഓസ്‌ട്രേലിയ രക്ത ദാനം നടത്തി

Published on 01 January, 2022
 പ്രവാസി കേരള കോണ്‍ഗ്രസ്-എം ഓസ്‌ട്രേലിയ രക്ത ദാനം നടത്തി

 

മെല്‍ബണ്‍ : കേരള കോണ്‍ഗ്രസിന്റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരള കോണ്‍ഗ്രസ്-എം ഓസ്‌ട്രേലിയയും റെഡ് ക്രോസ് ലൈഫ് ബ്ലഡും സംയുക്തമായി രക്തദാനം നടത്തി.

വിവിധ ഭാഗങ്ങളില്‍ നിന്നുമായി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടുന്ന ഏതാണ്ട് എണ്‍പത്തി മൂന്നോളം ആളുകള്‍ രക്തദാനത്തില്‍ പങ്കെടുത്തു. ഇനിയും ധാരാളം ആളുകള്‍ രക്തദാനം നടത്തുന്നതിനു തയാറാണെന്ന് പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചു.

കേരള കോണ്‍ഗ്രസിന്റെ എല്ലാ ജമദിനത്തിലും ഓസ്‌ട്രേലിയന്‍ കേരള കോണ്‍ഗ്രസിലെ അംഗങ്ങള്‍ കുടംബത്തോടപ്പം ചേര്‍ന്ന് രക്തദാനമെന്ന മഹാദാനം നടത്തുവാന്‍ തീരുമാനമെടുത്തതായും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.

പ്രവാസി കേരള കോണ്‍ഗ്രസിന്റെ മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, ഇതുപോലെയുള്ള മഹത്കര്‍മങ്ങള്‍ കാലഘട്ടത്തിന് അനിവാര്യമാണെന്നു പറഞ്ഞു.


ഷാജു ജോണ്‍, ജിന്‍സ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വര്‍ഗീസ്, അജേഷ് ചെറിയാന്‍, എബി തെരുവത്ത്, ഷാജി ഈഴകുന്നേല്‍, സെമിന സിജോ, വിമല്‍ രവീന്ദ്രന്‍ , രോഹിത് ജോര്‍ജ് , ബേസില്‍ ജോസഫ്, നവീന്‍ മാന്നാനം, റിന്‍സി ഐസക്ക് കരിങ്ങോഴയ്ക്കല്‍ തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

എബി പൊയ്ക്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക