നവോദയ ഓസ്‌ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

Published on 01 January, 2022
 നവോദയ ഓസ്‌ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

 

മെല്‍ബണ്‍ : നവോദയ ഓസ്‌ട്രേലിയ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.

കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഡെന്നി തോമസ്സും (വിക്ടോറിയ) രണ്ടാം സ്ഥാനം ആശാ മുരളിയും (സിഡ്ണി), ചെറുകഥ വിഭാഗത്തില്‍ ഒന്നാം സ്ഥാനം അജി പി ജോസും (വിക്ടോറിയ) രണ്ടാം സ്ഥാനം ശൈലജ വര്‍മ്മയും (വിക്ടോറിയ) കരസ്ഥമാക്കി. ഉപന്യാസ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ശൈലജ വര്‍മ്മയും (വിക്ടോറിയ) രണ്ടാം സ്ഥാനം ഗെയാ ജോര്‍ജും ( വിക്ടോറിയ) നേടി.


കവിത വിഭാഗത്തില്‍ സ്മൃതി കൃഷ്ണയ്ക്കും ചെറുകഥാ വിഭാഗത്തില്‍ ഡെന്നി തോമസിനും ഉപന്യാസ രചനയ്ക്ക് ഷിബു തളിയത്തും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹരായി. കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക , സാഹിത്യ രംഗത്തുള്ള പ്രമുഖരാണ് മൂല്യനിര്‍ണയം നടത്തി വിജയികളെ തീരുമാനിച്ചത്.

വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ നവോദയ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വച്ച് വിതരണം ചെയ്യുമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക