തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

Published on 01 January, 2022
 തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

 

ലണ്ടന്‍: തൃശൂര്‍ മായന്നൂര്‍ സ്വദേശി കുന്നന്‍ചേരി മോഹന്‍ദാസ് (64) ബ്രിട്ടനിലെ മെയ്ഡ്സ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. മെയ്ഡ്സ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ ദാസേട്ടന്‍ എന്നറിയപ്പെട്ടിരുന്ന മോഹന്‍ദാസ് രാവിലെയാണ് മരിച്ചത്.

പൊതുരംഗത്ത് വളരെ സജാീവമായിരുന്ന മോഹന്‍ദാസ് കെന്റിലെ മലയാളി കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യവും മികച്ച സംഘാടനകനുമായിരുന്നു.


പതിനഞ്ചു വര്‍ഷമായി ബ്രിട്ടനില്‍ താമസിക്കുന്ന മോഹന്‍ദാസിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: പങ്കജം. മക്കള്‍: വിപിന്‍ ദാസ്, ശ്രീഷ്മ മോഹന്‍ദാസ്. മരുമകന്‍: ബെയിലേഷ് സുകുമാരന്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക