ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

Published on 03 January, 2022
ഫൊക്കാന 2022-ലെ കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ നോമിനേറ്റ് ചെയ്തു

ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) 2022-ലെ പ്രോഗ്രാം കോര്‍ഡിനേറ്ററായി സ്വരൂപാ അനിലിനെ (വാഷിംഗ്ടണ്‍) നാഷണല്‍ കമ്മിറ്റി നോമിനേറ്റ് ചെയ്തു. കൂടാതെ ജോര്‍ജ് ഓലിക്കല്‍ (ഫിലാഡല്‍ഫിയ), സുജാ ജോസ് (ന്യൂജേഴ്‌സി), ബാല വിനോദ് (ന്യൂയോര്‍ക്ക്), ഷീല ചെറു (ഹൂസ്റ്റണ്‍), ഷൈജു ഏബ്രഹാം (ഡാലസ്) എന്നിവരെ പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്‌സായും നോമിനേറ്റ് ചെയ്തു. 

ഈവര്‍ഷം വിവിധ പരിപാടികളോടെ, ആവിഷ്‌കാര പുതുമയോടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്ന വിധത്തിലായിക്കും ഓരോ പരിപാടികളും ക്രമീകരിക്കുന്നതെന്ന് സ്വരൂപാ അനില്‍ പറഞ്ഞു.

ജനുവരി 9-ന്  ക്രിസ്മസ് -ന്യൂഇയര്‍ പരിപാടി സുജാ ജോസിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. 

2022-ലേക്ക് നോമിനേറ്റ് ചെയ്ത കമ്മിറ്റി കഴിവും, അര്‍പ്പണബോധവും, വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളാണെന്ന് പ്രസിഡന്റ് ജേക്കബ് പടവത്തില്‍, കലാ-സാംസ്‌കാരിക മേഖലകളില്‍ ഇവര്‍ പ്രാഗത്ഭ്യമുള്ളവരാണെന്ന് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ഭൂതകാല അനുഭവങ്ങളും, ഭാവികാല പ്രതീക്ഷകളും കോര്‍ത്തിണക്കി മുന്നേറാന്‍ പ്രാപ്തരാണെന്ന് ട്രഷറര്‍ ഏബ്രഹാം കളത്തില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ പിന്തുണയും സഹായ സഹകരണങ്ങളും പുതിയ കമ്മിറ്റിക്ക് വാഗ്ദാനം ചെയ്തു. 

 

പൗലോസ് ഉരകല്ലിൽ 2022-01-03 20:38:46
ഈ ഫോക്കാന കാര്യം മാത്രമല്ല ഇവിടെ കാണുന്ന പല കാര്യങ്ങളിലും പ്രതികരിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സമയം കിട്ടാറില്ല. എങ്കിലും ഈ പോകാനാ കാര്യത്തെപ്പറ്റി ഒന്ന് പ്രതികരിക്കട്ടെ. എൻറെ ഈ പ്രതികരണം ഇഷ്ടപ്പെടാത്തവർ എന്നെ വീട്ടിൽ കേറി തല്ലരുത്. ഇവിടത്തെ പോകാന്കളും ഫോമ എന്ന ആമയും പലകാര്യത്തിലും അവശനിലയിലാണ്. ഫോക് ആനകളെ പറ്റി പറയാം. ആദ്യഘട്ടത്തിൽ ഒക്കെ എലക്ഷൻ സുമിൽ കൂടെ നടത്തിയവർ ആയിരുന്നു ശരി. അവർക്കെതിരെ കോടതിയിൽ പോകുകയും അവരെ കള്ളന്മാരും നിയമലംഘനമായി ചിത്രീകരിക്കുകയും ചെയ്ത കൂട്ടർ ഒരു ഉളുപ്പുമില്ലാതെ കാല് മാറി മലക്കംമറിഞ്ഞു ഒരു തത്വദീക്ഷയുമില്ലാതെ പുതിയ ടീമിൽ സ്ഥാന മാനങ്ങൾ കിട്ടും എന്ന് ഉറപ്പായതോടെ, ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി കേസ് പോലും പിൻവലിച്ചുകൊണ്ട് നടത്തുന്നു ഒരു തറ പണി ആയി പോയി. അവരെ ചേർത്തു വെച്ചതോടെ സൂം മീറ്റിങ്ങിനു കൂടെ ഇലക്ഷൻ നടത്തിയവർ അവസരവാദികളും, നിയമലംഘകറും, ആയി മാറി പോകാനാ ഭരണഘടന വലിച്ചുകീറിയവരും ആയി മാറി. ഇവരൊക്കെ തമ്മിൽ തമ്മിൽ അച്ചടക്കലംഘനത്തിന് പേരിൽ പരസ്പരം പുറത്താക്കപ്പെട്ടവർ ആണെന്ന് ഓർക്കണം. ഒരുപക്ഷേ സ്വകാര്യ ലാഭത്തിനായി വീണ്ടും പരസ്പരം തുന്നിച്ചേർത്തപെട്ടപ്പോൾ കുറച്ച് ആൾക്കൂട്ടം പണവും അവരുടെ പക്കൽ ആയി. എന്ന് കരുതി അവരാണ് ശരി എന്ന് കരുതരുത്. അവരാണ് ശരി പോകാനാ എന്ന് കരുതരുത്. ഒന്നു ശരിയായി ചിന്തിക്കുമ്പോൾ അവലോകനം ചെയ്യുമ്പോൾ തമ്മിൽ ഭേദം തൊമ്മൻ എന്നുള്ള നിലയിൽ ഇതിൽ പറഞ്ഞ പോലെ ശരിയായ നേരിൽ ഇലക്ഷൻ നടത്തിയ പടവത്തിൽ പാല മലയിൽ ആണ് ശരിയായ പോകാനാ എന്ന് ഈ സ്വതന്ത്ര ചിന്തകൻ അഭിപ്രായപ്പെടുന്നു. ഇവർക്ക് അല്പം പണക്കൊഴുപ്പ്, ആൾക്കൂട്ടം അസോസിയേഷനുകളുടെ പിൻബലം അല്പം കുറവായിരിക്കാം. എങ്കിലും ഇവരാണ് ഒരുവിധം ശരി ഇവരെ എല്ലാ അസോസിയേഷനുകളും മുന്നോട്ടുവന്നു സപ്പോർട്ട് ചെയ്യണം. അൽപ്പമെങ്കിലും തത്വം നീതിയുടെ, നിലപാട് ഈ പാവപ്പെട്ട പോകാനാ ഗ്രൂപ്പിലാണ്. അതിനാൽ. പാവങ്ങളെ അല്പമെങ്കിലും സത്യത്തെ കൂടെ നിൽക്കുന്ന ഈ ദരിദ്രമായ പോകാനാ ഗ്രൂപ്പ് ആയിരിക്കണം നിങ്ങളുടെ പിന്തുണ. യാതൊരു തത്വം പാലിക്കാത്ത ആ വമ്പൻ ഗ്രൂപ്പിനെ നിങ്ങൾ മൂർദാബാദ് വിളിക്കണം അവരോട് പോകാൻ പറ. ആ ഗ്രൂപ്പിൽ ഒത്തിരി ഒത്തിരി സീറ്റ് കൈവിടാതെ പോകാന് പൊസിഷനുകളിൽ കടിച്ചുതൂങ്ങുന്നവരും മാറി മാറി മാറി പോകാനാ യുടെ വിവിധ പൊസിഷന് കളിൽ കുത്തിയിരിക്കുന്നവരും ധാരാളമുണ്ട്. അവരെ ഒക്കെയാണ് ആദ്യം നീക്കം ചെയ്യേണ്ടത്. അതിനാൽ പടവത്തിൽ പാല മലയിൽ ടീമാണ് ശരിയായ പോകാനാ. അവർ വെൽക് താഹ.
Supporter 2022-01-04 04:22:56
പാവങ്ങളുടെ FOKANA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക