സ്നേഹ  ചുണ്ട് (കവിത: അശോക് കുമാർ കെ)

Published on 05 January, 2022
സ്നേഹ  ചുണ്ട് (കവിത: അശോക് കുമാർ കെ)

കാണുവാനായി നിന്നെ, ഞാൻ
കടലുമുങ്ങി നോക്കി .....

കാണുവാനായി നിന്നെ, ഞാൻ
കര തുരന്നു നോക്കി .....

കാണുവാനായി നിന്നെ, ഞാനാ --
കാശചാരിയായും നോക്കി ....

കാണുവാനായില്ല; നിന്നെയെങ്ങും
കരൾ നിറയെ ചത്ത പൂക്കൾ മാത്രം ....

ചികഞ്ഞു ചികഞ്ഞു ഞാനലയവേ...
ചത്ത പൂക്കളിനിടയിൽ കണ്ടു ഞാനൊരു
ചെണ്ടുമല്ലികയുടെ വാടാത്ത തണ്ട് ....
ഞാനണിഞ്ഞ വരണമാല്യത്തിൻ ചെണ്ട് ...
നീ പതിച്ച സ്നേഹ മുത്തത്തിന്റെ ചുണ്ട് ......

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക