ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

Published on 05 January, 2022
ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

അമേരിക്കയിൽ  പ്രധാന മൂന്ന് അവധി ദിനങ്ങൾ താങ്ക്സ് ഗിവിങ്, ക്രിസ്മസ്, ന്യൂ ഇയർ എന്നിവ  ആണെല്ലോ? ഫോമ എന്ന പ്രമുഖ അമേരിക്കൻ മലയാളി അസോസിയേഷന്റെ  ഇലെക്ഷൻ ഇക്കൊല്ലമുണ്ട്. അതിനാൽ ആശംസകളുടെ  പ്രവാഹം തുടങ്ങി. കഴിഞ്ഞ വർഷം  ആശംസകൾ കുറവായിരുന്നു. ഇലക്ഷൻ ഇല്ലാതിരുന്നതു തന്നെ കാരണമെന്നു പറയേണ്ടതില്ലല്ലോ.

ഈ കാലയളവിൽ ഇഴയടുപ്പമുള്ള സുഹൃത്തുക്കൾ തമ്മിൽ  ആശംസകൾ കൈമാറുന്നതിൽ
കുറവ് ഒട്ടില്ലതാനും.

മൂന്ന് നാലു ഇലെക്ഷനോട് അനുബന്ധിച്ചുള്ള ചെറിയ കണക്കെടുപ്പ്. രണ്ടു വര്ഷം ആണെല്ലോ ഫോമയിൽ തിരഞ്ഞെടുക്കപെടുന്നവരുടെ കാലാവധി. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജയിക്കുന്നവർ മിക്കവരും  ഒരു താങ്ക്സ് പറഞ്ഞു വിളിക്കാറുണ്ട്.

തോൽക്കുന്നവർ തോൽപ്പിച്ചതിന് നന്ദി എന്ന് പറയേണ്ടതില്ലല്ലോ? ഒരിക്കൽ ഞാൻ മത്സരിച്ചു തോറ്റപ്പോൾ, വോട്ടു ചെയ്തവർക്ക് നന്ദി പറഞ്ഞു ഞാൻ വിളിച്ചിരുന്നു. അത് ഞാൻ മാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

ഒരു പാനലിൽ ഇല്ലാതെ ഒറ്റയ്ക്ക് നിന്നപ്പോഴു൦, തോല്കുമെന്നറിഞ്ഞിട്ടുകൂടി അവർ എനിക്ക് വേണ്ടി അവരുടെ സമ്മതിദാന അവകാശം  ഉപയോഗിച്ചല്ലോ എന്നോർക്കുമ്പോൾ അവരോടുള്ള എന്റെ നന്ദി എത്ര പ്രവാശ്യം  അറിയിച്ചാലും അതൊരു അധികപ്പറ്റാകില്ല. 450 ൽ പരം വോട്ടിൽ 26 വോട്ടുകൊണ്ടു ചില മാറ്റങ്ങൾ വരുത്താനായി. ജയപരാജയങ്ങൾ മിക്കവരിലും 30 വോട്ടിന്റെ വ്യത്യാസത്തിൽ. ചിലരുടെ വിജയം ഒരു വോട്ടിൽ വരെ അന്ന് ഒതുങ്ങി. പാനലിൽ മൽസരിച്ചവരിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടേണ്ടയാൾ ഏറ്റവും കൂടുതൽ വോട്ടിൽ പരാജയപെടുന്നതിനും ഞാൻ സാക്ഷി ആകേണ്ടി വന്നു. സ്നേഹത്തിനും ആത്മാർത്ഥക്കും ബന്ധമില്ലെന്നു ഞാൻ പഠിച്ചു. അന്ന് രംഗത്തുണ്ടായിരുന്ന പലരും നമ്മെ വിട്ടുപോകയും ചെയ്തു.

ഈ കഴിഞ്ഞ  ഇലെക്ഷനിലും ജയിക്കേണ്ട ചിലർ  നേരിയ  വ്യത്യാസത്തിൽ പരാജപ്പെടുന്നത് കണ്ടു. ചിലപ്പോൾ കണക്കുകൂട്ടലിൽ ഞങ്ങൾക്കുണ്ടായ പാകപിഴവായി അംഗീകരിക്കുന്നു. ചിലർ ജയിച്ചുകാണുന്നതിൽ അവസാന നിമിഷ൦ വരെ അവരോടൊപ്പം നിൽക്കേണ്ടിയും വന്നു.

എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അങ്ങനെ ആകുമായിരുന്നു, അല്ലെങ്കിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ എങ്ങനെ ആകുമായിരുന്നു എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല. കഴിഞ്ഞ ഇലെക്ഷനിൽ ഞങ്ങളുടെ എമ്പയർ   റീജിയൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിപോലും തുല്യ വോട്ടു പങ്കിടുന്ന സ്ഥിതി നാം കണ്ടു. അതൊക്കെ ചരിത്രത്തിന്റെ ഭാഗമായി കിടക്കട്ടെ. വരും വർഷങ്ങളിൽ ഈ അവസ്ഥയിൽ എന്ത്ചെയ്യണമെന്നുള്ള ഒരു പരിഹാരം കൂടി ഉണ്ടാകും എന്നു കരുതട്ടെ.

എന്റെ നീക്കിയിരുപ്പു സുഹൃത്തുക്കൾ തന്നെ ചിലരൊക്കെ പ്രായം കൊണ്ട് അനിയൻ ആയോ  ചേട്ടൻ ആയോ വരും. എന്നെ അടുത്തറിയാവുന്ന ആർക്കും അത് നന്നായി അറിയാം. സാംജി വിളികൾ സ്നേഹം കൂടുമ്പോൾ അനിയൻ ജോർജും (എന്നെക്കാൾ എത്രയോ പ്രായം കുറഞ്ഞ ആൾ), അതുപോലെ തുല്യ പ്രായത്തിൽ അല്പം കുറവുള്ള Dr ജേക്കബും.

സ്നേഹത്തിന്റെ ലാളന ഏറ്റാൽ വെയിലത്ത് തളരുന്ന ചേമ്പില പോലെ ആണ് ഞാൻ. എല്ലാവര്ക്കും ഒരു തുറന്ന പുസ്തകം ആണ് ഞാനെന്ന്  നന്നായറിയാം. അതിനു അവർക്കു ഒരു ആറാം ഇന്ദ്രിയൻസിന്റെ ആവശ്യം ഒട്ടു ഇല്ല താനും. തുറന്നു പറയട്ടെ, അതുകൊണ്ടു എന്നെ ഉപയോഗിക്കുന്നു എന്ന് കണ്ടപ്പോൾ, അവരിൽ ചിലരുമായി എനിക്കുള്ള സൗഹൃദം  ഉപേഷിക്കേണ്ടിയും വന്നു. ആ നഷ്ടം എന്റെ ലാഭമായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. വെട്ടാനും കൊല്ലാനും പലർക്കും കഴിയും, എന്നാൽ സ്നേഹിക്കുന്നവനെ വെറുപ്പിക്കാനുള്ള കഴിവ് ചിലർക്ക് മാത്രമേ ഉണ്ടാകു. അതും ഞാൻ എന്റെ സായംസന്ധ്യയിലും മനസിലാക്കാൻ വൈകി.

അമേരിക്കയിലെ പ്രധാന അവധിദിവസങ്ങളിൽ രണ്ടു മൂന്ന് ആഴ്ചക്കുള്ളിൽ കിട്ടിയ ആശംസകൾക്ക് കണക്കില്ല. അതും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പലരിൽ നിന്നും. ഇവരൊക്കെ എനിക്ക്  ആശംസകൾ
 അയക്കാൻ ഞാൻ സെലിബ്രിറ്റി  ഒന്നും അല്ലല്ലോ? അതിനെ പറ്റി ഞാൻ ഒരു അവലോകനം നടത്തി. അധികം താമസിയാതെ ഇ-മലയാളിയിൽ  പാനൽ തിരിച്ചുള്ള ഫോമയുടെ ഇലെക്ഷൻ ക്യാമ്പയനും കണ്ടു.

ഒന്ന് പറയട്ടെ! രാജു എന്ന് ഞാൻ വിളിക്കാറുള്ള ഫിലിപ്പ് ചാമത്തിന്റെ ഇലക്ഷൻ ആണ് എനിക്കോർമ്മ വരുക. ആ വർഷത്തിൽ ആയിരുന്നെല്ലോ ഞാനും മത്സരിച്ചിരുന്നത്. അന്നുണ്ടായ ഒരു ഇലക്ഷൻ റിസൾട്ട് ഈ വരുന്ന ഇലെക്ഷനിലും പ്രതീക്ഷിക്കാം.

ഒരു പാനലിൽ നിന്നും എല്ലാവരും ജയിക്കാൻ നോം ഒരു സാധ്യത എന്റെ അവലോകനത്തിൽ ഞാൻ കാണുന്നില്ല. ഞാൻ മത്സരിച്ചപ്പോൾ എന്നെ സഹായിച്ചവരെ ഞാൻ നൂറുമടങ്ങു തിരിച്ചു സഹായിക്കും. 26 വോട്ടിൽ ഒതുങ്ങിയ എന്റെ വോട്ടർമാരെ ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. ചിലരൊക്കെ ഈ  വരുന്ന കാലയളവിൽ സ്ഥാനാർത്ഥിയായി വന്നിട്ടും ഉണ്ട്. എന്നെ പരാജപ്പെടുത്താൻ കൂട്ട് നിന്നവരെയും നന്നായി എനിക്കറിയാം. എന്റെ സഹോദരൻ റോയ് ചെങ്ങന്നൂർ പല പ്രവാശ്യും പ്രസിഡന്റ് സ്ഥാനാർഥി ആയും വന്നിട്ടുണ്. മോഹന വാഗ്ദാനങ്ങൾ  കൊടുത്തു ഷിപ്പിലെ കൺവെൻഷന് മത്സരരംഗത്തു നിന്നും മാറ്റിയതും, സോറി മാറികൊടുത്തതും നന്നായി അറിയാം. അതിലോട്ടു പോലുമ്പോൾ, ഈ കുറിപ്പ്  നീണ്ടു  പോകാം. അത് വേണ്ട.

എപ്പോഴും പറയും പോലെ 30 അല്ലെങ്കിൽ അല്പം കൂടുതൽ വോട്ടുകൾ ഒരാവശ്യത്തിനായി ഞാൻ മാറ്റി വെച്ചിട്ടുണ്ട്. വോട്ടർമാരോട് എന്തെങ്കിലും മാറ്റം വേണോ എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അതിനുള്ള സമയ൦ ഉണ്ടല്ലോ? ന്യൂ യോര്കിൽ ഒരു കൺവെൻഷൻ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എങ്കിൽ, അത് എന്റെ സുഹൃത്ത് ജെയിംസ് ഇല്ലിക്കലിന് എതിരായി ഒരിക്കലും ചിന്തിക്കരുതേ. പ്രായം ആയി വരുമ്പോൾ യാത്ര ചെയ്യാനുള്ള മടി എന്ന  ഒരു സ്വാർത്ഥ ചിന്തയായി  മാത്രം ചിന്തിച്ചാൽ മതി. വോളിബാളും മറ്റും ഇഷ്ടപെടുന്ന ആളല്ലേ? ആ രീതിയിൽ കൂടി താങ്കളെ  വിസ്മരിച്ചു കൂടാ. ജിമ്മി ജോർജ്, വോളി ബോൾ ഇതിഹാസം എന്റെ അടുത്ത സുഹൃത്താണെന്ന് കൂടി ഇവിടെ  ഞാൻ സ്മരിക്കുന്നു. ഒരിക്കൽ മത്സരിച്ചപ്പോൾ, ആ ഓർമയും മറന്നിട്ടില്ല.

ഇലക്ഷൻ ചിത്രം പൂർണം ആയപ്പോൾ, ഒരു കാര്യും  കൂടി പറഞ്ഞു ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ! വോട്ടു ചോദിച്ചു വിളിച്ചാൽ ഞാൻ ഫോൺ എടുക്കില്ല. എന്റെ അല്ലെങ്കിൽ എന്നെ ചുറ്റി പറ്റി  നിൽക്കുന്നവർക്കിടയിൽ ആർക്കൊക്കെ വോട്ടു ചെയ്യണമെന്ന് ഞങ്ങൾക്കിടയിൽ വ്യക്തമായ ഒരു ധാരണ ഉണ്ട്. എത്ര വിളിച്ചാലും, അത് ഞങ്ങൾ മാറ്റില്ല. അത് കൊണ്ട് ബ്രെയിൻ വാഷ് ചെയ്താൽ വോട്ടു കിട്ടുന്നവരെ വിളിക്കുക, നിഞ്ഞളുടെ സമയം ലാഭിക്കുക.

കൃഷിയുടെ കാലം അടുത്ത് വരുന്നു. ഞാൻ മത്സരിച്ചപ്പോൾ എന്റെ നയം അന്ന് ഞാൻ വ്യക്തമാക്കിയിരുന്നു.  "നിങ്ങൾക്  എന്റെ സേവനം വേണമെങ്കിൽ എന്നെ വിജയിപ്പിക്കു, അല്ലെങ്കിൽ ഞാൻ എന്നിലേക്ക്‌ ഒതുങ്ങാം." എന്നെ അന്ന് ഒതുക്കി. അന്ന് മുതൽ ഇന്നുവരെ എന്നിലേക്ക്‌ ഒതുങ്ങിയത് കൊണ്ട് അന്ന് മുതൽ ഇന്നു  വരെ ഏഷ്യനെറ്റ് , കൈരളി, ഫ്ലവെർസ്  ടി വി , 24 ചാനൽ എന്നിവയിലൊക്കെ കേരളത്തിൽ കൃഷിയുമായും  പൂന്തോട്ടമായും ഒക്കെ ലോകമെമ്പാടും എന്നെ കണ്ടുകൊണ്ടിരിക്കുന്നു. ഈ വര്ഷം കൂടുതൽ എല്ലാവരിലേക്കും എത്തിക്കാൻ എന്റെ സമയം ഉപയോഗിക്കട്ടെ!

ലോക്കലിൽ ചിലമാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിലർ പുതിയതായി വരും. വരണമെല്ലോ? എമ്പയർ റീജിയനിൽ ചില വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

കൂടെ നില്കുന്നവർ പോലും , ഞണ്ടിനെ പോലെ,  ഉയരാൻ അനുവദില്ലില്ല. ഗോപുരം പണിയുന്നവർ പോലും, അതിനെ അകലെ നിന്നേ വീക്ഷിക്കാറുള്ളു. എപ്പോഴും അകലമാണ് അവരുടെ അടുപ്പം. പ്രാർത്ഥനയിൽ പറയുന്നതുപോലെ,  "മിത്രങ്ങളിൽ നിന്നു൦ എന്നെ രക്ഷിക്കണമേ, ശത്രുക്കളെ ഞാൻ നോക്കിക്കോളാം".  എല്ലാ സ്ഥാനാര്ഥികൾക്കും വിജയാശംസകൾ നേരുന്നു.

പാറപ്പുറത്ത് മത്തൻ, 2022-01-06 02:55:25
ഫിലിപ്പ് ചെറിയാൻ സാർ ഇപ്രാവശ്യവും നിൽക്കണം വിട്ടുകൊടുക്കരുത്. സാർ ലക്ഷം ലക്ഷം പിന്നാലെ . രണ്ടു പാനലിലെ പ്രസിഡണ്ട് സ്ഥാനാർഥികളെ തോൽപ്പിച്ച് താങ്കൾ പ്രസിഡണ്ട് ആക്കണം. പിന്നെ കമ്മിറ്റിയിലേക്ക് 2 പാനലിൽനിന്നും അർഹതപ്പെട്ട കുറെ പേര് പിക്ക് ചെയ്തു നമുക്ക് വിജയിപ്പിക്കാം. പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന ചോക്കലേറ്റ് വീരന്മാരെ പരാജയപ്പെടുത്തണം. അഥവാ ഫോമായിൽ സ്ഥാനം കിട്ടിയില്ലെങ്കിൽ പോകാനായിലേക്ക് ചാടണം പോകാനായിലെ ഏത് ഗ്രൂപ്പിലേക്ക് ചാടിയാലും കുഴപ്പമില്ല. അതുമല്ലെങ്കിൽ വേൾഡ് മലയാളിയിലേക്ക് എടുത്തു ചാടണം. പക്ഷേ അവിടെ ഇലക്ഷൻ ഒന്നുമില്ലാതെ സ്ഥിരമായി ഏതാനും പേർ കുത്തിയിരിക്കുകയാണ്. മറ്റൊരു കുഴപ്പം ഉള്ളത് ഫോമ് മീറ്റിങ്ങിൽ പോയാൽ FOKANA നമ്മളെ വിളിച്ചു തെറി പറയും അതേമാതിരി പോകാനാ മീറ്റിങ്ങിൽ പോയാൽ ഫോമാക്കാർ നമ്മളെ വിളിച്ചു പുലഭ്യം പറയും. ഫോക് നായിൽ ആണെങ്കിൽ രണ്ടു പ്രബല ഗ്രൂപ്പാണ് ഉള്ളത്. അവരുടെ ഒരു ഗ്രൂപ്പിലെ മീറ്റിങ്ങിനു പോയാൽ ൽ മറ്റേ ഗ്രൂപ്പുകാർ നമ്മളെ വിളിച്ചു ചീത്ത പറയും. ഒരു പാവപ്പെട്ട മലയാളിക്ക് ഒന്നും സ്വതന്ത്രമായി ചെയ്യാൻ പോകാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥ ആണ്. എല്ലാ സംഘടനകളും ഗ്രൂപ്പുകാരും പറയുന്നത് അവരാണ് ശരി അവരുടെ സംഘടനയാണ് ശരി. മറ്റേ ഗ്രൂപ്പ് വിഘടിപ്പിക്കുന്ന ഗ്രൂപ്പാണ്. എന്നൊക്കെയാണ്.ടെയൊക്കെ ഭരണഘടന പരിശോധിച്ചാൽ എല്ലാ സംഘടനകളും ഗ്രൂപ്പുകാരും അവരുടെ ഭരണഘടനയെ ലംഘിച്ചുകൊണ്ട് ഇരിക്കുന്നവരാണ്. കാര്യസാധ്യത്തിന്, അതിന് പോസിഷൻ കിട്ടാൻവേണ്ടി ർ അങ്ങോട്ടുമിങ്ങോട്ടും കാലുമാറും അവർക്കൊന്നും യാതൊരു തത്വദീക്ഷയുമില്ലാതെ. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പറയും ചുമ്മാ ബ്ലാ ബ്ലാ പറയും. ചില കോൺഗ്രസ് യുഡിഎഫ് എൽഡിഎഫ്, ബിജെപി എന്നൊക്കെ പറഞ്ഞു അവിടെയും നേതാവ് ചമയുന്നു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ മറ്റാരെങ്കിലും എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അവർക്കെതിരെ ആക്ഷൻ എടുക്കുന്നു. അവരെ ചവിട്ടി പുറത്താക്കുന്നു. സത്യത്തിൽ കൂടുതൽ ആൾക്കാർ സഭ്യമായ എന്താണെങ്കിലും പോസ്റ്റ് ചെയ്യുന്നതല്ലേ നല്ലത്. എന്നാലല്ലേ ആ സൈറ്റ് കൂടുതൽ ആൾക്കാർ സന്ദർശിക്കുവാൻ ഉള്ളൂ. ബുദ്ധിജീവികൾ ഇതൊന്നും മനസ്സിലാകുന്നില്ല. ചിലർക്ക് എല്ലായിടത്തും പോയി നേതാവും നേതൃത്വം കളിക്കണം. ചിലർ സ്വയം നേതാവായി ചമയുന്നു തെരഞ്ഞെടുപ്പും ഇല്ല, ജനാധിപത്യപ്രക്രിയ ഒന്നുമില്ല. എന്നിട്ട് അവിടെ ഇവിടെയും പോയി ഞാൻ അതിൻറെ പ്രസിഡണ്ട് ഇതിൻറെ പ്രസിഡണ്ട് എന്നും പറഞ്ഞ് പ്രസക്തമല്ലാത്ത ഒരുതരം മുക്കി അലർച്ച പ്രസംഗങ്ങൾ നടത്തുന്നു. ഇതിനൊക്കെ ഇടയിലാണ് ജാതിസംഘടനകൾ മത സംഘടനകൾ. എല്ലാവർക്കും നാട് നന്നാകണം, സംസ്കാരം പറിച്ചു നടണം കേരള മത രാഷ്ട്രീയ നേതാക്കളുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് വലിയ ആൺ പെൺ ചമയനം . അതിനാൽ അമേരിക്കയിലെ കർഷക ശ്രേഷ്ഠനായ താങ്കൾ ഒരു പിടി പിടിക്കണം. ചൂലെടുത്ത് നമ്മുടെ സാംസ്കാരികവേദി ഒന്ന് അടിച്ചു തൂത്ത് വൃത്തിയാക്കണം. താങ്കൾ നിൽക്കണം. വിറക്കാതെ സ്ഥാനാർത്ഥിയായി നിൽക്കണം. പിൻ താങ്ങികളായി ഞങ്ങളുണ്ട്. വിജയം സുനിശ്ചിതം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക