ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

Published on 07 January, 2022
 ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

 

ബെര്‍ലിന്‍: സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്റിന്റെ മാഗ്‌ഡെബുര്‍ഗ് ശാഖകളില്‍ നിന്ന് രണ്ട് ഇന്ത്യക്കാരെ ജീവനക്കാരെ വംശീയ അധിക്ഷേപിച്ചു പുറത്താക്കി. ഇന്ത്യക്കാരിയായ ശ്രുതി ലേഖയുടെ ട്വിറ്റര്‍ പോസ്റ്റാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിലെ വിവരം അനുസരിച്ച്, ഇവര്‍ യുഎന്‍ പ്രതിനിധിയും ജനീവയിലെ ലോക സമാധാനത്തിനായുള്ള വനിതാ പ്രമോഷന്റെ യുവജന സംരംഭത്തിന്റെ കോര്‍ഡിനേറ്ററുമാണ്.

ഇവര്‍ താമസിക്കുന്ന മാഗ്‌ഡെബര്‍ഗിലെ കൗഫ്‌ലാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വംശീയമായി അധിക്ഷേപിക്കുകയും ശാരീരികമായി ബലപ്രയോഗം നടത്തിയതായും പറയുന്നു. കൗഫ്‌ലാന്‍ഡില്‍ നിന്ന് വാങ്ങിയ ഒരു കുപ്പിയിലെ ഉള്ളടക്കം മോശമായിരുന്നു, ഇക്കാര്യം അവിടെ എത്തി സംസാരിച്ചശേഷം, കൗഫ്‌ലാന്‍ഡിലെ ജീവനക്കാര്‍ ആക്രമണകാരികളാകുകയും അവരെ വംശീയമായ രീതിയില്‍ അപമാനിക്കുകയും ചെയ്തു.

വാങ്ങിയ പാല്‍ മോശമാണന്നു സാക്ഷ്യപ്പെടുത്തിയപ്പോഴാണ് മറ്റൊരു സംഭവത്തിന്റെ തുടക്കം. പാലിന്റെ ഉപയോഗ കാലാവധി മാര്‍ച്ച് 2022 എന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാല്‍ തിരികെ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യക്കാരായ രണ്ട് പേരെയും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സെക്യൂരിറ്റിക്കാര്‍ പുറത്താക്കുകയായിരുന്നു. അതും വംശീയ വാക്കുകളുടെ അകന്പടിയോടെ.

ബുധനാഴ്ച വൈകുന്നേരം വാങ്ങിയ പാല്‍ മോശം ആണന്നന്ന് റിപ്പോര്‍ട്ട് ചെയ്തു, അതുപയോഗിച്ച അവര്‍ക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വ്യാഴാഴ്ച കടയിലെത്തി വിവരം ധരിപ്പിയ്ക്കുക മാത്രമല്ല 30 യൂറോയോളം നഷ്ടപരിഹാരം വേണമെന്നും ഇന്‍ഡ്യാക്കാര്‍ വാദിച്ചതാണ് ഷോപ്പധികാരികളെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് വംശീയ അധിക്ഷേപത്തോടെ ഇന്ത്യക്കാരെ കടയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യക്കാരിയായ ശ്രുതി ലേഖ ഒരു ഇന്ത്യന്‍ സുഹൃത്തിനോടൊപ്പം അവര്‍ വാങ്ങിയ പുളിച്ച പാലിനെക്കുറിച്ച് സംസാരിക്കാന്‍ ജീവനക്കാരെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ടവര്‍ ഹ്രസ്വമായി ചര്‍ച്ച ചെയ്യുകയും രണ്ട് ഇന്ത്യക്കാര്‍ക്കും 30 യൂറോ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പറയുന്നു.


എന്നാല്‍ ഈ ഓഫര്‍ സ്വീകരിക്കുന്നതിന് മുന്പ് ഇരുവരെയും പുറത്താക്കി. നിങ്ങള്‍ ഇവിടെ ജര്‍മ്മനിയിലാണെന്നും 'നിങ്ങള്‍ ഇവിടെ ഞങ്ങളുടെ രാജ്യത്ത് ആണന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്നും അവരോട് പറഞ്ഞു. തുടര്‍ന്ന് പാലിനു പാലോ നഷ്ടപരിഹാരമോ നല്‍കാതെ ഇവരെ ആക്രോശത്തോടെ പിടിച്ചു പുറത്താക്കുകയായിരുന്നു. നിങ്ങള്‍ ഒരു അഭിഭാഷകനെ നിയമിക്കണം. ഇവര്‍ക്കും പാല്‍ തിരികെ നല്‍കിയില്ല.

വളരെ വംശീയമായ പെരുമാറ്റം ഉണ്ടായപ്പോള്‍ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പോലീസിനോടും കൗഫ്‌ലാന്‍ഡ് ജീവനക്കാര്‍ നിസ്സഹകരണം കാണിച്ചുവെന്നും പറയപ്പെടുന്നു,

എന്തായാലും മാഗ്‌ഡെബര്‍ഗിലെ കൗഫ്‌ലാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ വ്യാഴാഴ്ച നടന്ന വംശീയ സംഭവം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായി, ഇതിനെ തുടര്‍ന്ന് റീട്ടെയില്‍ ശൃംഖല പ്രതികരിച്ചു. സംഭവത്തിന്റെ വെളിച്ചത്തില്‍ ഉടനടി പ്രവര്‍ത്തിക്കും എന്നാണ് കൗഫ്‌ലാന്‍ഡ് വക്താവ് അറിയിച്ചത്.

ജോസ് കുന്പിളുവേലില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക