ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

Published on 07 January, 2022
 ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

 

ലണ്ടന്‍: ഒമിക്രോണ്‍ തരംഗം രൂക്ഷമായ ലണ്ടനില്‍ ആശുപത്രിസേവനത്തിനു പട്ടാളത്തെ വിന്യസിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ആശുപത്രി ജീവനക്കാരുടെ ക്ഷാമമുണ്ടാകുകയും ചെയ്തതിനാലാണ് പട്ടാളത്തെ വിന്യസിച്ചത്. കോവിഡ് മൂലം അവധിയിലോ സ്വയം നിരീക്ഷണത്തിലോ പോയ ജീവനക്കാര്‍ക്കു പകരമായി 40 പട്ടാള ഡോക്ടര്‍മാരെയും 160 ജനറല്‍ ഡ്യൂട്ടി ജീവനക്കാരെയുമാണു സൈന്യം ആശുപത്രിസേവനത്തിന് അയച്ചതെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു.


കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ മഹാമാരിയെ മറികടക്കാന്‍ സാധിക്കുമെന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച മാത്രം 1,80,000 പേര്‍ക്കാണു ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക