കോവിഡ് പുതിയ സാധാരണ രോഗം (ബി ജോൺ കുന്തറ)

Published on 08 January, 2022
കോവിഡ് പുതിയ സാധാരണ രോഗം (ബി ജോൺ കുന്തറ)

ഇതിപ്പോൾ പറുന്നത് അമേരിക്കൻ പ്രസിഡൻറ്റ് ജോ ബൈഡൻ. ഇയാൾ കഴിഞ്ഞ നവംബറിൽ  കോവിഡിനെ ശീതകാല കൊലയാളി എന്നും വിശേഷിപ്പിച്ചു എന്ന് ഓർക്കുക. പിന്നെ എങ്ങിനെ ഈയൊരു പെട്ടെന്നുള്ള വ്യതിയാനം? സാമാന്യ ബുദ്ധി പ്രസിഡൻറ്റിനു തെളിഞ്ഞു എന്നു തോന്നുന്നു?


ഈ ലേഖകൻ ഏതാനും മാസങ്ങൾക്കു മുൻപ് എവിടെ എഴുതി കോവിഡ് എങ്ങും പൂർണ്ണമായി പോകുവാൻ പോകുന്നില്ല നാം ഇതുമായി ഇണങ്ങി ജീവിക്കേണ്ടിവരും. വൈദ്യ ശാസ്ത്രം മുന്നിൽ നിറുത്തിയല്ല അന്നങ്ങനെ എഴുതിയത്.


ബൈഡൻ തിരഞ്ഞെടുപ്പു സമയം പല തവണ ആക്രോശിച്ചു തന്നെ തിരഞ്ഞെടുത്താൽ ഉടൻ കോവിഡ് ഷട്ട് ഡൌൺ ചെയ്യപ്പെടും. ഇന്നിപ്പോൾ ഒരു വർഷം പൂർത്തിയാകുന്നു ഇയാൾ വൈറ്റ് ഹൗസിൽ പ്രവേശിച്ചിട്ട്. കോവിഡ് മറ്റു രണ്ടു രൂപങ്ങൾ എടുത്തു ഇന്നിതാ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സമയം ആയിരിക്കുന്നു.


കോവിഡ് രോഗത്തെ അടിസ്ഥാനപ്പെടുത്തി  വ്യക്തമായ ഒരു ധാരണ, അറിവ് ഇന്നേവരെ ശാസ്ത്ര ലോകത്തിനോ ഭരണാധികാരികൾക്കോ ഇല്ല എന്നതാണ് വാസ്തവം. Dr. ഫൗച്ചിയെ പോലുള്ള എല്ലാവരും ഇവിടെ വിദഗ്‌ദ്ധന്‍ എന്ന വേഷം കെട്ടി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു.
വാക്‌സിൻ മൂന്നു ടോസ് എടുത്തിരിക്കുന്നു എന്നിട്ടും മാസ്ക് ധരിക്കേണ്ടിയിരിക്കുന്നു. അതുപോലതന്നെ വാക്‌സിൻ എടുത്തു എന്നുകരുതി കോവിടിൽ നിന്നും മോചനം പൂർണ്ണമായും കിട്ടുമോ അതും ചോദ്യചിഹ്നം. കോവിഡ് ഉണ്ടോ എന്ന പരിശോധന പോലും നൂറു ശതമാനം വിശ്വസനീയമല്ല.

 നിരവധികളുടെ ദ്യനദിന ജീവിതം പോലും താറുമാറാകുന്നു.ഒരുവീട്ടിൽ പ്രത്യേക മുറികളിൽ താമസം. മനുഷ്യ സ്വാതന്ദ്ര്യം ഇല്ലാതാകുന്നു. ഒന്നിനും ഒരു തീരുമാനവും എടുക്കുവാൻ പറ്റാത്ത അവസ്ഥകൾ. എല്ലാവർക്കും പരസ്പരം ഭയം.
സമൂഗിക മാധ്യമങ്ങളിൽ വരുന്ന വാർത്തകളാണ് ഇന്ന് പലരെയും ഭരിക്കുന്നത്. തെറ്റോ ശെരിയോ എന്ന് അറിഞ്ഞുകൂടാ എങ്കിലും കേട്ടപാതി കേൾക്കാത്ത പാതി മറ്റുള്ളവരിൽ പ്രചരിപ്പിക്കുക അതാണ് പലരുടെയും ഇന്നത്തെ നേരംപോക്ക്.


എന്താണിവിടെ വാസ്തവത്തിൽ സംഭവിക്കേണ്ടത്? ഒന്നാമത് ആദ്യമേ ഉത്ഭവിച്ച കോവിഡ്19 ആവൈറസ് നിരവധിയുടെ ജീവൻ ഇല്ലാതാക്കി പ്രത്യേകിച്ചും നേരത്തെ മറ്റു ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നവരുടെ. 
പിന്നീട് മറ്റൊരു രൂപം സ്വീകരിച്ചു അതിനെ ഡെൽറ്റ എന്നു വിളിച്ചു മൂന്നാമത്തെ രൂപാന്തരത്തെ ഓമ്നിക്രോൺ എന്നു വിളിക്കുന്നു.
ഓമ്നിക്രോൺ മുൻഗാമികളെക്കാൾ ശക്തി കുറഞ്ഞവൻ എന്നാണ് കേൾക്കുന്നത്, അത് വരുന്നവരിൽ പലരും അറിയുന്നു പോലുമില്ല ഈ രോഗം വന്നു എന്ന്. വളരെ വിരളം ആളുകൾക്കു മാത്രമെ  ഇതിൽ നിന്നും പ്രത്യേക വൈദ്യ ശികിത്സ വേണ്ടിവരുന്നുള്ളു. വാക്‌സിൻ എടുത്തിട്ടുള്ളതു കൊണ്ടാകാം രോഗം ഗുരുതരമാകാത്തത് അതും കണക്കിലെടുക്കുക.

ഭയം വേണ്ട എന്നല്ല പറയുന്നത് എന്നാൽ ഭയത്തെ നമ്മുടെ ജീവിതം മുഴുവൻ നിയന്ധ്രിക്കുവാൻ അനുവദിക്കരുത്. നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിക്കുക. മറ്റു ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ പ്രത്യേകം സൂക്ഷിക്കുക.


 നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന് ശ്രമിക്കുക. ക്രമാനുഗതമായ വ്യായാമം, ഭക്ഷണ ശീലം , ഉറക്കം കൂടാതെ, വിറ്റമിൻC, മഞ്ഞൾ, വെളുത്തുള്ളി,ഇഞ്ചി പോലുള്ള പദാർത്ഥങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക.


അങ്ങനെ കോഡിനെ ഒരു സാധാരണ രോഗമായി കാണുവാൻ ശ്രമിക്കുക. അല്ലാതെ ഭയന്നു വീട്ടിൽ എത്രനാൾ അടച്ചിരിക്കുവാൻ പറ്റും? മൂന്നു ഡോസ് വാക്‌സിനിൽ എല്ലാം തീർന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
 

ദാമോദരൻ 2022-01-09 16:44:33
ഇങ്ങനെ ഒരു കാര്യം എഴുതി പ്രസിദ്ധീകരിക്കുമ്പോൾ അല്പം റീസേർച്ച് ഒക്കെ ആവാം. സ്പിരിറ്റിൽ വെള്ളം ചേർത്താൽ അത് ചാരായം ആകും. വാക്സിൻ എടുത്തവരിൽ വൈറസിന്റെ തീവ്രത കുറഞ്ഞുവരുന്നു. വാക്‌സിൻ എടുക്കാത്തവർ മുഖേന വീണ്ടും വീണ്ടും ആദ്യത്തെ ഒറിജിനൽ വൈറസ് ഈ സമൂഹത്തിൽ പകർത്തി കൊണ്ടിരിക്കുന്നവരാണ് യഥാർഥ സാമൂഹിക ദ്രോഹികൾ. എല്ലാവരും ഒരേപോലെ വാക്‌സിൻ എടുത്തിരുന്നു എങ്കിൽ ഈ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് ഇവിടെ എന്ത് സംഭവിക്കും എന്ന് എന്തുകൊണ്ട് താങ്കൾ ചിന്തിച്ചില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക