ആത്മഗീതങ്ങൾ: കവിത, മിനി സുരേഷ്

Published on 08 January, 2022
ആത്മഗീതങ്ങൾ: കവിത, മിനി സുരേഷ്
 
വാചാലമല്ല നിന്നോടെനിക്കുളള പ്രണയം
സ്നേഹവും കാരുണ്യവും നിറയും
അഴകാർന്നൊരാത്മഗീതം.
ദൈന്യവും നിഷ്കളങ്കതയും
നിണമൊഴുക്കും നനുത്ത ചിത്രം
പൂർവ്വജന്മത്തിൻ പീലി വിടർത്തും
നിശബ്ദത നിലവറകളായ താഴ് വരകളിൽ
ഇക്കാലമത്രയും കുന്നുകളും മേടുകളും
നിറഞ്ഞൊരാ  ആത്മാവിൻ യാത്ര
ആണ്ടുകളറിയാത്ത കാലത്തിൻ
മഞ്ഞണിഞ്ഞ പർവ്വതച്ചരിവുകളിൽ
ധ്യാനലീനയായ് മയങ്ങും സ്മരണകളിൽ
ഏകാകിയായ് ഭൂതകാലാഭിരതികളിൽ
ഊഷരതകളുണ്മയെത്തേടും
സഞ്ചാരപഥങ്ങളിൽ സ്നേഹം 
പകർന്നിട്ടും പകർന്നിട്ടും മതിവരാതെ
മടങ്ങിപ്പോയേതോ ജന്മത്തിൻ
ആർദ്ര ചലനങ്ങളായ് ആവാഹിച്ചണയുന്ന
പ്രണയത്തിൻ ആത്മഗീതമാണു നീ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക