കാഞ്ചി എന്നൊരുവൾ (കവിത: സന്ധ്യ എം)

Published on 09 January, 2022
കാഞ്ചി എന്നൊരുവൾ (കവിത: സന്ധ്യ എം)

കാഞ്ചി അവളൊരു കൂട്ടിലാണ്
പോയ കാലത്തിൽ ചീളുകൾ 
മനസ്സാകും തീച്ചൂളതന്നിൽ
ഉരുക്കിയൊരുക്കിയകാന്തക്കൂട്ടിൽ
നിമിഷങ്ങളിൽ പ്രതീക്ഷയിൽ
കണ്ണുപായിക്കുമവൾ പുറമേയ്ക്ക്
മോചനം അരികിൽ വരവുണ്ടായിടുമോ
അകമേ കാഞ്ചി എന്തിട്ടു നീറ്റി
എടുത്തൊരു കാന്തകൂടോ
അതിൻ ആകർഷണം അതു മാത്രം
അറിയുന്നില്ല കാഞ്ചിയത് കഷ്ടം
അവളുടെ നോട്ടത്തിൻ കാന്തിയിൽ
മിന്നി തെളിഞ്ഞു നിൽക്കും
ആ കാന്തത്തിൻ അപാര ശക്തി
നോട്ടത്തിൽ കാന്തതിനുള്ളിൽ
ഉരുകി ഉറഞ്ഞിരിക്കുന്നതെന്തോ
അതു മാത്രം നയനത്തിൽ തെളിയും
കാഴ്ചയിൽ ആർത്തിയിൽ അതുതന്നെ
പകർത്തി വലിച്ചെടുക്കും വീണ്ടും
കാഞ്ചി പരിഭവിക്കുന്നു
എന്തേ എനിയ്ക്ക് മാത്രമായ് നിരന്തരം
ഒന്നു പോലുള്ള വിഷയത്തിൻ
തീ മഴ പെയ്യ്തിറങ്ങിടുന്നത്
അറിയുന്നില്ലവൾ ഉള്ളിൽ ഉരുങ്ങിയ
കാന്തകൂടിൽ പണിയണതെന്ന്
പകയാണ് വിദ്വേഷമാണ് നിരാശയാണ്
വേദനയാണ് അവൾ തോൽവിയിൽ 
ചാലിച്ച് നിരന്തരം ഉള്ളിൽ തീച്ചൂളയിൽ 
ഉരുകിയൊരുക്കിയെടുത്ത ആകർഷണം 
അപ്പോൾ കണ്ടു കടഞ്ഞു മെനഞ്ഞു
എടുക്കുന്നതെങ്ങനെ എന്നതല്ലോ കാര്യം 
അത് മാത്രം ആണല്ലോ പ്രധാന കാര്യം
കാഞ്ചി മോചിതയാകണമോ  ?
കളയൂ പോയകാലത്തിൻ ഗുണമില്ല ഒർമ്മകൾ
നി നീറ്റിയൊരുക്കിയ കാന്തകൂടിൽ നിനക്ക്
ഹിതമല്ലാത്തതിനെ മാറ്റിയൊരുക്കു 
ചിന്തതൻ ആഴിയിൽ പണി തുടങ്ങു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക