കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

Published on 09 January, 2022
 കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

 

ലണ്ടന്‍: കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിന്റെ ( ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെയില്‍ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമല്‍ദേവും ഇഗ്നേഷ്യസും (ബേണി ഇഗ്നേഷ്യസ്) മുഖ്യാതിഥികളും പ്രധാന വിധികര്‍ത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികര്‍ത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടിവി യിലെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവുമായ ജിഷാനവീന്‍ ആണ്.

ഗ്രാന്‍ഡ് ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച വൈകുന്നേരം യുകെ സമയം മൂന്ന് (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക് പേജില്‍ ലൈവ് ഷോ ആയി അരങ്ങേറും.

 

മത്സരത്തിന് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ലഭിച്ച എന്‍ട്രികളില്‍ നിന്നും ഫൈനലില്‍ പ്രവേശിക്കാന്‍ യോഗ്യതനേടിയ പെര്‍ഫോര്‍മസുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഗ്രാന്‍ഡ് ഫിനാലെയിലെ പെര്‍ഫോര്‍മസുകളില്‍ നിന്നും വിധികര്‍ത്താക്കള്‍ വിജയികളെതിരഞ്ഞെടുക്കും.

ജോയ് ആലുക്കാസ് ലണ്ടന്‍, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക് യുകെ. അലൈഡ് മോര്‍ഗേജ്‌സര്‍വീസ് തുടങ്ങിയവരാണ് ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്

ലൈവ് കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.facebook.com/COCHIN.KALABHAVAN.LONDON

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക