മലയാള സിനിമയിലെ "സെക്‌സ് റാക്കറ്റ്" ആരോപണം അന്വേഷിക്കണമെന്ന് ബാബുരാജ്

ജോബിന്‍സ് Published on 12 January, 2022
മലയാള സിനിമയിലെ "സെക്‌സ് റാക്കറ്റ്" ആരോപണം അന്വേഷിക്കണമെന്ന് ബാബുരാജ്

മോളിവുഡില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്ന് താരസംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്. ഒരു ടെലിവഷന്‍ അഭിമുഖത്തിലായിരുന്നു ബാബുരാജിന്റെ പ്രതികരണം. 

ആദ്യമായാണ് അങ്ങനെ ഒരു ആരോപണം. അത് പരിശോധിക്കണം. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കണം. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണം. റോഡില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാവുമ്പോഴാണ് കുഴി അടക്കുന്നത്. അത് പോലെ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണം.' ബാബു രാജ് പറഞ്ഞു.

സെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനില്‍ നമ്മള്‍ പറഞ്ഞിട്ടുണ്ട്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ട് എന്ന പറയുന്നത് സപ്രസിംഗ് ആയ കാര്യമല്ല. നടിമാര് മാത്രമല്ല, ഇന്‍ഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകള്‍ക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകള്‍ വന്നിട്ടുണ്ടെന്നായിരുന്നു പാര്‍വതിയുടെ ആരോപണം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക