ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ സിസിലി ജോര്‍ജ് അനുസ്മരണം 2022 ജനുവരി 14 ന്

Published on 12 January, 2022
  ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ്  മീറ്റിംഗില്‍    സിസിലി   ജോര്‍ജ് അനുസ്മരണം  2022 ജനുവരി 14 ന്
ഒരു പതിറ്റാണ്ട്  യുകെയിലെ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യം ആയിരുന്ന സിസിലി ജോര്‍ജ്ജിനെ ( സിസിലി ആന്റി ) യുകെയിലെ സാംസ്‌കാരിക രംഗത്തെ സുഹൃത്തുക്കള്‍ സ്മരിക്കുന്നു. ലണ്ടന്‍ മലയാള സാഹിത്യവേദി  സംഘടിപ്പിക്കുന്ന ക്ലബ് ഹൗസ് മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം  ചെയ്യന്നു.

2022 ജനുവരി വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ യുകെയിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്തെ   പ്രമുഖര്‍ പങ്കെടുക്കുന്നു. സാഹിത്യ രചനകളിലൂടെയും സാമൂഹ്യ രംഗത്തെ തന്റെ ഇടപെടലുകളും കലാരംഗത്ത് നല്‍കിയ സംഭാവനകളും വഴി  നിരവധി സുഹൃത്ബന്ധങ്ങള്‍ നേടിയ വ്യക്തിയായിരുന്നു സിസിലി ആന്റി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന സിസിലി ജോര്‍ജ്ജ്. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആരംഭകാലം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് സഹായിച്ചു. ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

യുകെയിലെ കലാസംകാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും 
മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റജി നന്തികാട്ട് (07852437505 ), 
സി. എ. ജോസഫ് (07846747602 ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക