അര്‍ജുനും മലൈകയും വേര്‍പിരിഞ്ഞു

Published on 12 January, 2022
അര്‍ജുനും മലൈകയും  വേര്‍പിരിഞ്ഞു

ബോളിവുഡില്‍ ഹോട്ട് ടോപിക് ആയി മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള വേര്‍പിരിയല്‍. ഇരവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഇത് വെറും ഗോസിപ്പ് ആണെന്ന് പറഞ്ഞ് താരങ്ങള്‍ വാര്‍ത്തകളെ തള്ളിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി മലൈക  വീട്ടില്‍ നിന്നും പുറത്ത് വന്നിട്ടില്ല. പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കാനാണ് മലൈക ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്. പ്രണയത്തകര്‍ച്ച മലൈകയെ തകര്‍ത്തു കളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി അര്‍ജുന്‍ കപൂര്‍ മലൈകയെ കാണാന്‍ നടിയുടെ വീട്ടില്‍ വന്നിട്ടില്ലെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ സഹോദരി റിയ കപൂറിന്റെ വീട്ടില്‍ ഡിന്നറിന് അര്‍ജുന്‍ എത്തിയിരുന്നു. റിയയുടെ വീടിന്റെ അടുത്ത് തന്നെയാണ് മലൈകയുടെ വീടും. എന്നാല്‍ മലൈകയുടെ വീട്ടിലേക്ക് അര്‍ജുന്‍ പോയില്ല. സാധാരണ റിയയുടെ വീട്ടില്‍ വരുമ്പോഴൊക്കെ മലൈകയുടെ വീട്ടിലേക്കും അര്‍ജുന്‍ എത്താറുള്ളതാണ്.

ഇരുവരും വേര്‍പിരിഞ്ഞതിനാലാണ് ഇത്തവണ വരാത്തതിന് പിന്നില്‍ വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും മലൈകയും അര്‍ജുനും പിരിയുകയാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ക്രിസ്മസും ന്യൂ ഇയറും ഇരുവരും ഒരുമിച്ച്് ആഘോഷിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്.

എന്നാല്‍ ഷൂട്ടിംഗ് തിരക്ക് മൂലമാണ് അര്‍ജുന്‍ മലൈകയുടെ അടുത്ത് എത്താതിരുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അര്‍ജുനേക്കാള്‍ പ്രായം കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ പലപ്പോഴും ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ തങ്ങളെ ട്രോളുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കിയും പരസ്പരം ചേര്‍ത്തു പിടിച്ചും പ്രണയത്തില്‍ മുന്നോട്ട് പോവുകയായിരുന്നു അര്‍ജുനും മലൈകയും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക