Image

ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു

Published on 12 January, 2022
 ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു

 


ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി ഭാരതീയ ദിവസ് സമുചിതമായി ആഘോഷിച്ചു.

മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയില്‍ നിന്നും 1915 ജനുവരി 9 ന് ഇന്ത്യയിലെത്തുകയും തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകത്വത്തിലേക്ക് നടന്നടുക്കുകയും ചെയ്ത ദീപ്തമായ വീരോതിഹാസമായ ഓര്‍മകള്‍ നിലനിര്‍ത്തുവാന്‍ ആഘോഷിക്കപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരുകളുടെ കീഴില്‍ വിപുലമായി കൊണ്ടാടുകയായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുകയും ഗാന്ധിജിയെ തന്നെ വിസ്മൃതിയില്‍ ആഴ്ത്താനുള്ള ഹിഡന്‍ അജണ്ടയുടെ ഭാഗമായി ഏതാനും ചില വിഐപികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സമ്മേളനം നടത്തുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സംഭാവനകളര്‍പ്പിച്ചവരെ ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നിരുന്നു. ഇതെല്ലാം ഇന്നു നിര്‍ത്തലാക്കിയിരിക്കുകയാണെന്ന് ചടങ്ങില്‍ സംസരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ദിനാഘോഷം നടത്തിയത്.

കേരളത്തില്‍ ഉദ്ഘാടന മേളകളും സിപിഎം സമ്മേളനങ്ങളും ആയിരങ്ങള്‍ പങ്കെടുക്കുന്ന കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളായി മാറുമ്പോള്‍ കേരളത്തിലെ പ്രവാസികള്‍ക്കുമാത്രം ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏ4പ്പെടുത്തിയ നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്ത പ്രവാസികള്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നു. അവരുടെ രണ്ടുവര്‍ഷത്തെ ബാങ്ക് പലിശകള്‍ എഴുതിത്തള്ളാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം കിട്ടാനുള്ള അവസരം പോലും പ്രവാസികള്‍ക്ക് ഇല്ലാത്തതു ക്രൂരതയാണ്. സഹായം വേണ്ട സമയത്ത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന സമീപനങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസികള്‍ നാട്ടില്‍ നിന്നും തിരിച്ചെത്താന്‍ ചുരുങ്ങിയ നിരക്കില്‍ വിമാന യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. കോവിഡിനെ തുടര്‍ന്ന് വര്‍ക്ക് അറ്റ് ഹോം ആയും ലീവ് ആയും നാട്ടില്‍ അകപ്പെട്ട പ്രവാസികള്‍ ആറുമാസത്തിലധികം നാട്ടില്‍ കഴിഞ്ഞതിന്റെ പേരില്‍ അവരുടെ എന്‍ ആര്‍ ഇ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട് . ഇത്തരം പ്രവാസികളുടെ എന്‍ആര്‍ഇ സ്റ്റാറ്റസ് നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുവാന്‍ ആവശ്യമായ നിയമഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ശ്രീജിത്ത് കണ്ണൂ4 പ്രവാസി ദിന സന്ദേശം നല്‍കി. കേരള സര്‍ക്കാരിന്റെ പുതിയ ഏഴു ദിവസം ക്വാറന്റൈന്‍ നിബന്ധന നീക്കണമെന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനെ അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍ പ്രമേയം അവതരിപ്പിക്കുകയും വൈസ് പ്രസിഡന്റ് ഷുക്കൂര്‍ വക്കം പിന്തുണക്കുകയും ചെയ്തു.

കേരളത്തിലെ പ്രവാസി മിനിമം പെന്‍ഷന്‍ 5000 രൂപ ആക്കി വ4ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ചുരുങ്ങിയ നിരക്കില്‍ പ്രവാസികള്‍ക്ക് വിമാനസര്‍വീസ് ഏര്‍പ്പെടുത്തണം. 2 വര്‍ഷത്തെ പ്രവാസി ലോണുകളിന്മേല്‍ ഉള്ള പലിശ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം യോഗം അംഗീകരിച്ചു.

റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മാമദ് പൊന്നാനി വിഷയം അവതരിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ അലി തേക്കുതോട് പിന്താങ്ങി. യോഗത്തില്‍ സഹീര്‍ മാഞ്ഞാലി, ലത്തീഫ് മക്‌റേരി, അനില്‍കുമാര്‍ പത്തനംതിട്ട, ഷെമീ4 നദ് വി, അഷ്‌റഫ് ടി.കെ. വടക്കേക്കാട്, യൂനുസ് കാട്ടൂര്‍, അയൂബ് പന്തളം , റഫീക്ക് മൂസ, അനില്‍കുമാര്‍ കണ്ണൂര്‍, ഫസലുള്ള വെള്ളുവമ്പാലി, ജോര്‍ജ് ജോയ് പ്ലാത്തറവിള , അന്‍വര്‍ കല്ലമ്പലം, നൗഷീര്‍ കണ്ണൂര്‍, സിദ്ദിഖ് ചോക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂര്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക