കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു

Published on 12 January, 2022
കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചുറിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തി ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഗള്ഫിലെ കിംഗ്ഡം ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് 'ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍-കേളി ദിനം2022' അരങ്ങേറിയത്.

കേളിയിലേയും കുടുംബവേദിയിലേയും അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച എണ്‍പതോളം കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. പ്രവാസജീവിതത്തിലെ തിരക്കിനിടയിലും തങ്ങളുടെ സര്‍ഗവാസനകള്‍ മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചരിതാര്‍ഥ്യത്തിലാണ് കേളി പ്രവര്‍ത്തകര്‍.

കലകളുടെ ശാസ്ത്രീയമായ പരിശീലനങ്ങളോ പഠനങ്ങളോ നടത്താന്‍ സാധിക്കാതെ ജീവിതപ്രാരാബ്ദം പ്രവാസത്തിലേക്ക് മാറ്റിനടപെട്ട പ്രവാസികള്‍ക്ക് തങ്ങളുടെ കഴിവുകളെ പൊതുവേദിയില്‍ എത്തിക്കാന്‍ ഇത്തരത്തില്‍ ഒരവസരം ലഭിക്കുക എന്നത് സ്വപ്നതുല്യമെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍, കവിത, വടിപയറ്റ്, ഒപ്പന, സംഘനൃത്തം, നാടന്‍പാട്ട് തുടങ്ങി കാണികളുടെ മനംകുളിര്‍ക്കുന്ന ഒട്ടനവധി പരിപടികള്‍ വേദിയില്‍ അരങ്ങേറി. കേളിയുടെ 21 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന തരത്തില്‍ കവാടത്തില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനം വേറിട്ടൊരനുഭവമായി.

ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. കേളി ജോയിന്റ് സെക്രട്ടറി ടി.ആര്‍.സുബ്രമണ്യന്‍ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ ഊരകം-മലയാളം ന്യൂസ്, ജയന്‍ കൊടുങ്ങലൂര്‍-സത്യം ഓണ്‍ലൈന്‍, ഷംനാദ് കരുനാഗപ്പള്ളി-ജീവന്‍ ടിവി, ഷമീര്‍ ബാബു-കൈരളി ടിവി, ഫ്യൂച്ചര്‍ എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റിയാസ് അലി, സിറ്റിഫ്‌ലവര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍, കോപ്‌ളാന്‍ പൈപ് സെയില്‍സ് മാനേജര്‍ സിദ്ദീഖ് അഹമ്മദ്, അസാഫ് എംഡി അബ്ദുള്ള അല്‍ അസാരി, പ്രസാദ് വഞ്ചിപുര, എംകെ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ ബാബു, നിറപറ എംഡി അന്‍വര്‍ (ബാബു), ലൂഹ ഗ്രൂപ്പ് എംഡി ബഷീര്‍ മുസ്ല്യാരകത്ത്, ടര്‍ഫിന്‍ ബഷീര്‍, ജെസ്‌കോ പൈപ്പ് മാനേജര്‍ ബാബു വഞ്ചിപുര, അറബ്കോ എംഡി രാമചന്ദ്രന്‍, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സതീഷ് കുമാര്‍, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍,ആക്ടിംഗ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സജിന സിജിന്‍, ട്രഷറര്‍ ശ്രീഷാ സുകേഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദി പറഞ്ഞു. വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണേഴ്സിനുമുള്ള ട്രോഫികളും സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്തു.


സുകേഷ്‌കുമാര്‍, സിജിന്‍ കൂവള്ളൂര്‍, സജിത്ത് മലാസ്, സുനില്‍ സുകുമാരന്‍, പ്രദീപ് രാജ്, റഫീഖ് ചാലിയം, ബാലകൃഷ്ണന്‍, ഹുസൈന്‍ മണക്കടവ്, നസീര്‍ മുള്ളൂര്‍കര, റിയാസ് പള്ളാട്ട് എന്നിവര്‍ ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും കേളി ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഉപഹാരം വിതരണം ചെയ്തു. റിയാദ് വോക് & റോക്കസ് ടീം ഒരുക്കിയ ഗാനമേള ആഘോഷ സമാപനത്തിന് കൊഴുപ്പേകി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക