സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

ജോബിന്‍സ് Published on 13 January, 2022
സിബിഐ അഞ്ചാം ഭാഗം ; അഭിനേതാക്കള്‍ക്ക് പോലും കഥയറിയില്ല

സേതുരാമയ്യര്‍ സിബിഐ ആയുള്ള മമ്മൂട്ടിയുടെ വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്ക് പോലും സിനിമയുടെ കഥയെ കുറിച്ച് വ്യക്തമായി അറിയില്ല എന്നാണ് നടന്‍ സുദേവ് നായര്‍ പറയുന്നത്.

''വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാല്‍ കഥ എന്താണ് എന്നതിനെ കുറിച്ച് അഭിനേതാക്കള്‍ക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങള്‍ അത് ചെയ്യും.''

''ചില സമയങ്ങളില്‍ ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളില്‍ തെറ്റിന്റെ പക്ഷത്താണെന്നും തോന്നും'' എന്നാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സുദേവ് നായര്‍ പറയുന്നത്. എന്‍.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ആണ് സിബിഐ 5 ഒരുക്കുന്നത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്.

തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക