കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

Published on 13 January, 2022
കെ.പി.എ.സി ലളിത ഇനി സിദ്ധാര്‍ത്ഥിന് ഒപ്പം എറണാകുളത്തെ ഫ്‌ളാറ്റില്‍

എങ്കക്കാട്ടെ  വസതിയായ ‘ഓര്‍മ്മ’യില്‍ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റി നടി കെപിഎസി ലളിത. തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റിലാകും ഇനി കെപിഎസി ലളിത താമസിക്കുക.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവരുന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.

മകന്‍ സിദ്ധാര്‍ത്ഥും ഭാര്യയും മുംബൈയില്‍ നിന്നെത്തിയ മകള്‍ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും ഈ ദിവസങ്ങളില്‍ ലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരള്‍രോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക