പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി ; വിങ്ങിപ്പൊട്ടി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍.  

ജോബിന്‍സ് Published on 14 January, 2022
പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമാണ് വിധി ; വിങ്ങിപ്പൊട്ടി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍.  

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനക്കേസില്‍ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍.'പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധിയെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ഞങ്ങടെ സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ജുഡീഷ്യറിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ഇരക്ക് വേണ്ടി പോരാടിയ സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. പൊലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും മഠത്തില്‍ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക