Image

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി അറസ്റ്റില്‍

Published on 14 January, 2022
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി അറസ്റ്റില്‍

ഹരിദ്വാര്‍ ധര്‍മ സന്‍സദ് ഹിന്ദു സമ്മേളനത്തില്‍ മുസ്‍ലിംകളെ കൊന്നൊടുക്കാന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസില്‍ മുന്‍ ശിയ വഖഫ് ബോര്‍ഡ് ​തലവന്‍ കൂടിയായിരുന്ന വസിം രിസ്വി എന്ന ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി അറസ്റ്റില്‍.

അടുത്തിടെയാണ് ഇയാള്‍ ഹിന്ദുമതത്തില്‍ ചേര്‍ന്ന് ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന പേര് സ്വീകരിച്ചത്.

വിവിധ ധര്‍മ സന്‍സദുകളില്‍ ഇയാളേക്കാള്‍ രൂക്ഷമായ ഭാഷയില്‍ മുസ്‍ലിം വംശീയ ഉണ്‍മൂലനത്തെക്കുറിച്ച്‌ സംസാരിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ വസിം രിസ്വി എന്ന നാരായണ്‍ സിംഗ് ത്യാഗിക്കെതിരെ മാത്രം നടപടിയെടുത്തതില്‍ പ്രതിഷേധവുമായി ഒരു കൂട്ടം രംഗത്തുവന്നിട്ടുണ്ട്. 'ഞങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് അദ്ദേഹം ഹിന്ദുവായത്.

അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ ഉണ്ടാകും' -വിദ്വേഷ പ്രസംഗ പരമ്ബര സംഘടിപ്പിച്ച നരസിംഹാനന്ദ് പറഞ്ഞു. വസിം രിസ്വിക്കെതിരെ ചുമത്തിയ കേസുകളില്‍ താനും ഉള്‍പ്പെടുമെന്നും ഈ അറസ്റ്റ് നടത്തിയവരെ മരണമാണ് കാത്തിരിക്കുന്നതെന്നും നരസിംഹാനന്ദ് ഭീഷണിപ്പെടുത്തി. പൊലീസുകാരെ ഭീഷണി പെടുത്തുന്ന നരസിംഹാനന്ദയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വംശീയ ഉന്മൂലത്തിന്റെ വിവാദ പരമര്‍ശങ്ങള്‍ നടത്തിയ ഗാസിയബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിലെ ചടങ്ങ് സംഘടിപ്പിച്ചത് നരസിംഹാനന്ദാണ് .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക