കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

Published on 14 January, 2022
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന്  നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.2022-2023 വര്‍ഷത്തെ ബജറ്റ് അവതരണമാണിത്.

ജനുവരി 31ന് സാമ്ബത്തിക സര്‍വേ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക്സഭയും രാജ്യസഭയും സംയുക്തമായി സിറ്റി നടത്തുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യും.

ബഡ്ജറ്റ് അവതരണത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയുള്ള ദിവസങ്ങളില്‍ നടത്തണമെന്ന് ക്യാബിനറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 14 മുതല്‍ ഏപ്രില്‍ 8 വരെയാണ് ബഡ്ജറ്റിന്റെ രണ്ടാം ഘട്ടം നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക