ലൈംഗിക തൊഴിലാളിക്ക് 'നോ' പറയാന്‍ അധികാരമുള്ളപ്പോള്‍ ഭാര്യമാര്‍ക്ക് അത് നിഷേധിക്കുന്നത് എന്തിനെന്ന് കോടതി

Published on 14 January, 2022
ലൈംഗിക തൊഴിലാളിക്ക് 'നോ' പറയാന്‍ അധികാരമുള്ളപ്പോള്‍ ഭാര്യമാര്‍ക്ക് അത് നിഷേധിക്കുന്നത് എന്തിനെന്ന് കോടതി

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുളള ലൈംഗികബന്ധത്തിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കാമെന്നിരിക്കെ വിവാഹിതരായ സ്ത്രീകള്‍ക്ക് ഈ അവകാശം എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി.

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കെയായിരുന്നു കോടതിയുടെ പരാമര്‍ശം. ലൈംഗിക തൊഴിലാളികള്‍ക്ക് തങ്ങളെ സമീപിക്കുന്നവരോട് 'നോ' പറയാനുള്ള അവകാശമുള്ളപ്പോള്‍ രാജീവ് ശക്ധര്‍ ചോദിച്ചു.

ബലം പ്രയോഗിച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചാല്‍ ലൈംഗിക തൊഴിലാളികള്‍ക്ക് പോലും ബലാത്സംഗത്തിന് കേസുകൊടുക്കാന്‍ അവകാശമുണ്ടെന്ന് അമിക്കസ്‌ക്യൂരിയായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്‌ശേഖര്‍ റാവു വ്യക്തമാക്കി. അതേസമയം ഈ രണ്ടു ബന്ധങ്ങളെയും താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ശക്ധറിന്റെ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് സി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു.

ബലാത്സംഗം എന്നാല്‍ ബലാത്സംഗം എന്നുതന്നെയാണ് അര്‍ത്ഥമെന്ന് രാജ്‌ശേഖര്‍ റാവു വ്യക്തമാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക