Image

ഒമിക്രോണ്‍ വ്യാപനം രൂക്ഷം: കോവിഡ് ചികിത്സകളില്‍ പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി ലോകാരോ​ഗ്യ സംഘടന

Published on 14 January, 2022
ഒമിക്രോണ്‍ വ്യാപനം രൂക്ഷം: കോവിഡ് ചികിത്സകളില്‍ പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തി ലോകാരോ​ഗ്യ സംഘടന

കോവിഡ്-19നെതിരെ ശുപാര്‍ശ ചെയ്ത ചികിത്സാ മാര്‍​ഗ നിര്‍ദ്ദേശങ്ങളിലേക്ക് പുതിയ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ലോകാരോ​ഗ്യ സംഘടന.

ലോകത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സിക്കുന്നതിനുപയോഗിക്കുന്ന ബാരിസിറ്റിനിബിന്റെ ഉപയോഗം ഡബ്ലൂ.എച്ച്‌.ഒ ഗൈഡ്‌ലൈന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു. തീവ്രമോ ഗുരുതരമോ ആയ കോവിഡ് രോഗികള്‍ക്ക് കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം മരുന്ന് ഉപയോ​ഗിക്കാമെന്നും, ഇത് രോ​ഗികളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുക്കയും വെന്റിലേറ്ററുകളുടെ ആവശ്യകത കുറക്കുകയും ചെയ്യുമെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു.

ഇതിനുപുറമെ, ഗുരുതരമല്ലാത്ത, എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയായ സോട്രോവിമാബ് ചികിത്സയും ലോകാരോ​ഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ അനുകരിക്കുന്ന ലാബ് നിര്‍മ്മിത സംയുക്തങ്ങളാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.​ 40,000ലധികം രോ​ഗികളെ ഉള്‍പ്പെടുത്തി നടത്തിയ ഏഴ് ഘട്ട പരീക്ഷണത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. നിലവില്‍, ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കോവിഡ് ബാധിതര്‍ക്ക് ഇന്റര്‍ല്യൂക്കിന്‍ -6 റിസപ്റ്റര്‍ ബ്ലോക്കറുകളും കോര്‍ട്ടികോസ്റ്റീറോയിഡുകളും ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടുണ്ട്.

യു.എസിലെ മരുന്ന് നിര്‍മ്മാതാക്കളായ എലി ലില്ലിയാണ് ബാരിസിറ്റിനിബ് ഉത്പാദിപ്പിക്കുന്നത്. മരുന്നിന്റെ ജനറിക് പതിപ്പുകള്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക