Image

നീതി നിഷിദ്ധമാകുമ്പോള്‍..... (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 14 January, 2022
നീതി നിഷിദ്ധമാകുമ്പോള്‍..... (കവിത: ദീപ ബിബീഷ് നായര്‍)

നീതിയെന്നൊരു വാക്കിലെന്തേ
അനീതിയെന്നുമൊളിഞ്ഞിരിപ്പൂ
നിയമമിവിടെ പ്രഹസനങ്ങള്‍
നിലവിളിക്കും കോമരങ്ങള്‍....

ദൈവമിവിടെയന്ധനല്ലോ
വായ്മൂടിക്കെട്ടിനില്‍പ്പൂ
അസത്യമിവിടെ പല്ലിളിപ്പൂ
ദൃഷ്ടരിവിടെയുണര്‍ത്തെണീപ്പൂ....

അസമത്വമല്ലോ വാക്കിലെല്ലാം
സമത്വമില്ലാ ചിന്തകള്‍
വേലിയില്‍ പടരുന്ന ലത പോല്‍
മാറിടുന്നു സമൂഹവും....

ദൈവദൂതര്‍ മാറിടുന്നു
ചെകുത്താനയച്ചൊരു ദൂതരായ്
പണമിവിടെയായൊഴുകിടുമ്പോള്‍
പതിരുമല്ലോ സുകരവും.....

തിന്മകള്‍ നിറഞ്ഞാടിടുമ്പോള്‍
നന്മകള്‍ നാമമാത്രമായ്
കലിയുഗത്തില്‍ കഥകളിനിയും
കേട്ടിടാം നമ്രശിരസ്‌കരായ്....



BIJU V 2022-01-14 13:31:45
സമകാലിക പ്രസക്തി 👍🥰❤️🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക