​ ആത്മഹത്യ ചെയ്ത വനിത മാനേജര്‍ക്ക്​ കുടിശ്ശിക അടക്കാന്‍ കനറാ ബാങ്ക് നോട്ടീസ്​

Published on 14 January, 2022
​ ആത്മഹത്യ ചെയ്ത വനിത മാനേജര്‍ക്ക്​ കുടിശ്ശിക അടക്കാന്‍  കനറാ ബാങ്ക് നോട്ടീസ്​

തൃ​ശൂ​ര്‍: ജോ​ലി​യി​ലെ സ​മ്മ​ര്‍​ദം താ​ങ്ങാ​നാ​വാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത വ​നി​ത മാ​നേ​ജ​ര്‍ വീ​ടു​ണ്ടാ​ക്കാ​നെ​ടു​ത്ത വാ​യ്പ അ​ട​ച്ചു​തീ​ര്‍​ക്കാ​ന്‍ ക​ന​റാ ബാ​ങ്കി​ന്‍റെ നോ​ട്ടീ​സ്​.

അ​ച്ഛ​നി​ല്ലാ​ത്ത, പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട്​ മ​ക്ക​ളെ ഭ​ര്‍​തൃ​മാ​താ​പി​താ​ക്ക​ളു​ടെ​യ​ടു​ത്താ​ക്കി വി​ദൂ​ര ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്യ​വെ ആ​ത്മ​ഹ​ത്യ ചെ​യ്ത തൃ​ശൂ​ര്‍ മ​ണ്ണു​ത്തി മു​ല്ല​ക്ക​ര സാ​ബു നി​വാ​സി​ല്‍ കെ.​എ​സ്. സ്വ​പ്​​ന​ക്കാ​ണ്​ ക​ന​റാ ബാ​ങ്ക്​ തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കി​ള്‍ റി​ക്ക​വ​റി ആ​ന്‍​ഡ്​ ലീ​ഗ​ല്‍ സെ​ക്ഷ​ന്‍ നോ​ട്ടീ​സ​യ​ച്ച​ത്. ക​ന​റാ ബാ​ങ്ക്​ ക​ണ്ണൂ​ര്‍ തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ മാ​നേ​ജ​രാ​യി​രി​ക്കെ​യാ​ണ്​ 'മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌​ ജോ​ലി​ക്കെ​ത്തി​യ ത​നി​ക്ക്​ ജോ​ലി​യി​ലെ സ​മ്മ​ര്‍​ദം താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്​' എ​ന്ന്​ എ​ഴു​തി​വെ​ച്ച്‌​ ഓ​ഫി​സി​ല്‍ ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

വീ​ട്​ നി​ര്‍​മാ​ണ​ത്തി​നാ​യി വാ​യ്പ​യെ​ടു​ത്ത 50 ല​ക്ഷം രൂ​പ​യി​ല്‍ ഗ​ഡു​ക്ക​ള്‍ അ​ട​ച്ച​ത്​ ക​​ഴി​ച്ച്‌​ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ വ്യ​വ​സ്ഥ​യി​ല്‍ 43.94 ല​ക്ഷം രൂ​പ അ​ട​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഈ​മാ​സം 15ന്​ ​തൃ​ശൂ​ര്‍ റീ​ജ​ന​ല്‍ ഓ​ഫി​സി​ല്‍ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ല്‍ പ​​ങ്കെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ്​ സ്വ​പ്​​ന​യു​ടെ പേ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വ​ന്ന നോ​ട്ടീ​സി​ലു​ള്ള​ത്.

സ്വ​പ്​​ന​യു​ടെ ര​ണ്ട്​ കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന വ​യോ​ധി​ക​രാ​യ ഭ​ര്‍​തൃ​പി​താ​വും മാ​താ​വും നോ​ട്ടീ​സ്​ ക​ണ്ട്​ ആ​ശ​ങ്ക​യി​ലാ​ണ്.ഭ​ര്‍​ത്താ​വ്​ ​കെ.​എ​സ്. സാ​ബു 2018 ഡി​സം​ബ​റി​ല്‍, 41ാം വ​യ​സ്സി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​മ്ബോ​ള്‍ സ്വ​പ്​​ന ക​ന​റാ ബാ​ങ്ക്​ ബം​ഗ​ളൂ​രു ക​ന്‍റോ​ണ്‍​മെ​ന്‍റ്​ ശാ​ഖ​യി​ല്‍ അ​സി​സ്റ്റ​ന്‍റ്​ മാ​നേ​ജ​രാ​യി​രു​ന്നു. ര​ണ്ട്​ ചെ​റി​യ മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മു​ള്ള​തി​നാ​ല്‍ സ്വ​പ്​​ന​ക്ക്​ തൃ​ശൂ​ര്‍ പ​ടി​ഞ്ഞാ​റെ​കോ​ട്ട ശാ​ഖ​യി​ലേ​ക്ക്​ മാ​റ്റം അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍, മാ​നേ​ജ​രാ​യി സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടൊ​പ്പം 2020 സെ​പ്​​റ്റം​ബ​റി​ല്‍ ക​ണ്ണൂ​ര്‍ തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ​യി​ലേ​ക്ക്​ മാ​റ്റി. ​

ചെ​റി​യ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​മു​ള്ള വി​ധ​വ​ക​ള്‍​ക്ക്​ അ​വ​ര്‍​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത്​ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു മാ​റ്റം. ഇ​തോ​ടെ കു​ട്ടി​ക​ളെ ഭ​ര്‍​തൃ​പി​താ​വി​നും മാ​താ​വി​നും ഒ​പ്പ​മാ​ക്കി സ്വ​പ്​​ന ക​ണ്ണൂ​രി​ല്‍ താ​മ​സ​മാ​ക്കി. ജോ​ലി​യി​ലെ ക​ടു​ത്ത സ​മ്മ​ര്‍​ദ​വും ദൂ​രെ​യു​ള്ള മ​ക്ക​ളെ​ച്ചൊ​ല്ലി​യു​ള്ള ആ​ധി​യും താ​ങ്ങാ​നാ​വാ​തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​മ്ബ​തി​നാ​ണ്​ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.2017ല്‍ ​സ്വ​പ്​​ന ഭ​ര്‍​ത്താ​വി​ന്‍റെ വീ​ടി​നോ​ട്​ ചേ​ര്‍​ന്ന്​ വീ​ടു​ണ്ടാ​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ ക​ന​റാ ബാ​ങ്കി​ല്‍​നി​ന്ന്​ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട്​ 10 ല​ക്ഷം രൂ​പ ഓ​വ​ര്‍​ഡ്രാ​ഫ്​​റ്റും എ​ടു​ത്തു. 2020 ആ​ഗ​സ്റ്റി​ല്‍ വീ​ട്​ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഈ ​വാ​യ്പ ബാ​ങ്ക്​ കി​ട്ടാ​ക്ക​ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്വ​പ്ന എ​ടു​ത്ത വാ​യ്പ പൂ​ര്‍​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും തു​ട​ര്‍​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​കു​മ്ബോ​ള്‍ സ്വ​പ്​​ന​യു​ടെ മ​ക​ന്​ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും അ​പേ​ക്ഷി​ച്ച്‌​ ഭ​ര്‍​തൃ​പി​താ​വ്​ കെ.​പി. ശ്രീ​ധ​ര​നും മാ​താ​വ്​ കെ. ​രു​ഗ്മി​ണി​യും ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്​​റ്റം​ബ​ര്‍ 20ന്​ ​ക​ന​റാ ബാ​ങ്ക്​ കേ​ര​ള സ​ര്‍​ക്കി​ള്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കി​യി​രു​ന്നു. ഇ​ത്​ ബം​ഗ​ളൂ​രു ഹെ​ഡ്​ ഓ​ഫി​സി​ലേ​ക്ക്​ അ​യ​ച്ചെ​ന്ന​ല്ലാ​തെ വേ​റെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ല

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക