കണ്ണൂര്‍ മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

Published on 14 January, 2022
കണ്ണൂര്‍ മാടായിപ്പാറയില്‍  കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത്   കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍

കണ്ണൂര്‍: മാടായിപ്പാറയില്‍ കെ-റെയിലിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേ കല്ലുകള്‍ വീണ്ടും പിഴുതെറിഞ്ഞു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരികില്‍ കൂട്ടിയിട്ട് റീത്തുവെച്ച നിലയില്‍ കാണപ്പെട്ടത്.വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല.

നേരത്തേയും മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ്ക്ക് കുറകേ കെ റെയില്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്. ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ നാട്ടിയതും ഈ പ്രദേശത്താണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക