Image

ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 14 January, 2022
ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും  (കുര്യന്‍ പാമ്പാടി)

ആഗോള കത്തോലിക്കാ സഭയുടെ  ചരിത്രത്തില്‍  ആദ്യമായി കന്യാസ്ത്രീയെ മാനഭംഗം ചെയ്തതിനു കേരളത്തില്‍ അറസ്റ്റിലായി വിചാരണ ചെയ്യപെട്ട ബിഷപ് കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചു.  ജലന്ധര്‍ ബിഷപ്പു ഫ്രാങ്കോ മുളക്കലിനാണ് കോട്ടയം ജില്ലാ അഡിഷണല്‍ സെസിഷന്‍സ് കോടതി ജഡ്  ജി. ഗോപകുമാര്‍ മോചനംനല്‍കിയത്.

ആരാധകരുടെ ആഹ്ളാദം  

ആര്‍ച്ച്ബിഷപ്, ബിഷപ്പ്മാര്‍, വൈദികര്‍,  കന്യാസ്ത്രീകള്‍ അടക്കം 89 പേരെ 105 ദിവസം നീണ്ട വിചാരണക്ക് വിധയേമാക്കിയ ശേഷം പുറപ്പെടുവിച്ച വിധിയില്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. ഗവര്‍മെന്റും കന്യാസ്ത്രീകളും അപ്പീല്‍ പോകും.

കുറവിലങ്ങാട് മഠം, യുദ്ധം തുടരുമെന്ന് സിസ്റ്റർ അനുപമ 

പീഡനക്കേസുകളില്‍ കോടതികള്‍ ഇരകളോട് അനുഭാവം കാട്ടണമെന്ന സുപ്രീം കോടതി നിലപാടിനെ കാറ്റില്‍ പറത്തിയ വിധിയാണിതെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ ഇത്അ ത്ഭുതപ്പെടുത്തുന്നു.
വെന്നും  കേസ് അന്വേഷിച്ച കോട്ടയം എസ് പി  ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും   അപ്പീല്‍ നല്‍കും.

ദുഖത്തിന്റെ കണ്ണുനീർ

മഠങ്ങള്‍,, അനാഥമന്ദിരങ്ങള്‍, പാഠശാലകള്‍ തുടങ്ങിയവയുടെ അടച്ചുപൂട്ടപ്പെട്ട മതിലുകള്‍ക്കുള്ളില്‍ പീഡനങ്ങള്‍ക്കു ഇരയാവുന്നവര്‍ക്കു എന്ത് സന്ദേശമാണ് വിധി നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഭയകേസില്‍ കീഴ്ക്കോടതതികള്‍ വിട്ടയച്ചപ്രതികള്‍ക്ക് 28 വര്‍ഷങ്ങള്‍ക്കു  ശേഷം ശിക്ഷ കിട്ടിയ കാര്യം ആക്ടീവിസ്‌റ് ജോമോന്‍ പുത്തന്‍പുര ചൂണ്ടിക്കാട്ടി.

 കൊച്ചിയിലെ സമരപന്തലിൽ

തൃശൂര്‍ സ്വദേശിയായ  മുളക്കല്‍, 57, കുറവിലങ്ങാട്ടെ  മിഷനറീസ് ഓഫ് ജീസസ്  കോണ്‍ഗ്രിഗേഷനില്‍ പെട്ട ഒരു കന്യാസ്ത്രീയെ  2014നും 2016നും ഇടയില്‍ പലതവണ മാനഭംഗം ചെയ്തു എന്നായിരുന്നു കേസ്. വിചാരണക്കിടയില്‍ കന്യാസ്ത്രീയെയും അവരെ പിന്തുണച്ച നാല് സഹപ്രവര്‍ത്തകരെയും വിദൂരകേന്ദ്രങ്ങ ളിലേക്കു   സ്ഥലം മാറ്റാനുള്ള ശ്രമം എതിര്‍പ്പ് മൂലം നടന്നില്ല. കന്യാസ്ത്രീകള്‍ക്കു പോലീസ് സംരക്ഷണവും ലഭിച്ചു.  

പണവും സ്വാധീനവുമുള്ള ബിഷപ്പിനെതിരെ കുരിശു യുദ്ധം നടത്തി നീതി നേടിയെടുക്കാന്‍ കഴിയാ ഞ്ഞതില്‍ ദുഃഖമുണ്ടെന്നും മരണം വരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകളുടെ വക്താവ് സിറ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍ പ്രസ്താവിച്ചു. സിറ്റര്‍മാരായ നീന റോസ്, ആല്‍ഫി പള്ളാശ്ശേരില്‍, ജോസഫൈന്‍ വില്ലൂന്നിക്കല്‍, ആന്‍സിറ്റ  ഉറുമ്പില്‍ എന്നിവരാണ് ബിഷാപ്പിനെത്തിരെ ഒന്നിച്ചു നിന്ന കന്യാസ്ത്രീകള്‍.

പ്രോസിക്യഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിസിക്യട്ടര്‍ ജിതേഷ് ജെ ബാബുവും സുബിന്‍ ക വര്‍ഗീസും ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി കെ. രാമന്‍ പിള്ള, സിഎസ് അജയന്‍ എന്നിവരും.  

ബിഷപ്പിനു അനുകൂലമായ നിലപാട് കേരളത്തിലും വത്തിക്കാനിലുമുള്ള സഭാനേതൃത്വം സ്വീകരിച്ചുവെങ്കിലും കേരളത്തില്‍ സഭക്കുള്ളില്‍ ന്നും പുറത്തുനിന്നും നിന്നുമുയര്‍ന്ന പ്രതിഷേധം കന്യാസ്ത്രീകള്‍ക്കു അനുകൂലമായി. കൊച്ചിയില്‍ നീണ്ടകാലം നടന്ന സത്യാഗ്രഹത്തിന് വൈദികരുടെയും കന്യാസ്ത്രീകളുടെയും നാനാജാതി മതസ്ഥരുടെയും പിന്തുണ ലഭിക്കുകയുണ്ടായി.  
 
മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കുറവിലങ്ങാട്ടു നാടുകുന്ന് മഠത്തോട് ചേര്‍ന്ന സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിന്റെ 20 ആം നമ്പര്‍ ഗസ്‌റ് റൂമില്‍ വച്ച് 2014-2016 കാലത്ത്  കന്യാസ്ത്രീയെ നിരവധി തവണ പീഡിപ്പിച്ചു എന്നായിരുന്നു  കേസ്.

2018 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വൈക്കം മുന്‍  ഡിവൈഎസ് പി കെ സുഭാഷിന്റെ  നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അക്കൊല്ലം സെപ്റ്റംബര്‍ 21നു ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടു. 25  ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ 16നു  ജാമ്യം ലഭിച്ചു. ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചു.  

വ്യക്തിവിരോധം വച്ചുകൊണ്ടു കെട്ടിച്ചമച്ച കേസ് തള്ളിക്കളയണമെന്നു  വാദിച്ചുകൊണ്ടു പ്രതി നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും നിരാകരിക്കുകയുണ്ടായി.

4092 പേജുള്ള കുറ്റപത്രത്തില്‍ ബലാത്സംഗം, മേലധികാരി എന്ന നിലയില്‍ ഭയപ്പെടുത്തിയുള്ള പീഡനം തുടങ്ങി ഏഴു വകുപ്പുകളിലായിരുന്നു കുറ്റാരോപണം. .ആര്‍ച് ബിഷപ്, 3 ബിഷപ് മാര്‍,  11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, 9 മജിസ്ട്രേറ്റുമാര്‍ എന്നിങ്ങനെ  89 സാക്ഷികളെ വിസ്തരിച്ചു. പത്തുപേരുടെ മൊഴി രഹസ്യമായിരുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഹാറിലെ ഭഗല്‍പുര്‍ രൂപതാ ബിഷപ്  കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ രൂപതാ ബിഷപ് സെബാസ്റ്റിയന്‍ വടക്കേല്‍, പാലാ രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സഭാങ്ങങ്ങളെ  വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസവും.

ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് സഭാ അധികൃതര്‍ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ വിധി വന്നു മിനിട്ടുകള്‍ക്കകം ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപതയുടെ അച്ചടിച്ച പ്രസ്താവന വന്നു.

ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും  (കുര്യന്‍ പാമ്പാടി)ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും  (കുര്യന്‍ പാമ്പാടി)ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും  (കുര്യന്‍ പാമ്പാടി)ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തന്‍, സഭയ്ക്ക് ആശ്വാസം, അപ്പീല്‍ പോകും  (കുര്യന്‍ പാമ്പാടി)
Join WhatsApp News
Catholic 2022-01-14 14:45:26
കത്തോലിക്കാ സഭയിൽ അംഗമായി നിന്ന് കൊണ്ട് സഭയെ പാര വായിക്കുന്നവരെ സഭ പുറത്താക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക