മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്

Published on 14 January, 2022
മകര സംക്രാന്തിയില്‍ പുതിയ പോസ്റ്ററുമായി 'ബനാറസ്
മകര സംക്രാന്തിയോടനുബന്ധിച്ച്‌ 'ബനാറസ്'  എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
സെയ്ദ് ഖാന്‍ - സോണല്‍ മൊണ്ടേറോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ സിനിമ ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്നു.

സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് 'ബനാറസ്'.

അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക