വിധി വളരെ നിര്‍ഭാഗ്യകരം, അവിശ്വസനീയം, സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്ത്?: അപ്പീല്‍ പോകുമെന്ന് എസ്.പി ഹരിശങ്കര്‍

Published on 14 January, 2022
 വിധി വളരെ നിര്‍ഭാഗ്യകരം, അവിശ്വസനീയം, സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്ത്?: അപ്പീല്‍ പോകുമെന്ന് എസ്.പി ഹരിശങ്കര്‍

 

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് അന്വേഷണ സംഘത്തലവനായിരുന്ന എസ്.പി ഹരിശങ്കര്‍.  വിധി വളരെ  വളരെ നിര്‍ഭാഗ്യകരമാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയും പ്രോസിക്യുഷട്ടറുമായി സംസാരിച്ചിരുന്നു. ഏറെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.  ഈ വിധി ഇന്ത്യന്‍ ലീഗല്‍ സിസ്റ്റത്തില്‍ തന്നെ അത്ഭുതമായിരിക്കുമെന്നും എസ്.പി പ്രതികരിച്ചു.

കന്യാസ്്രതീ ഈ നാളുകളില്‍ കടന്നുപോയ അവസ്ഥ വിവരിച്ചുകൊണ്ടായിരുന്നു എസ്.പി മാധ്യമങ്ങളെ കണ്ടത്.  2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീ 2018ലാണ് പരാതി നല്‍കി. നാളെ ജീവിക്കണോ മരിക്കണോ എന്നു പോലും മേലധികാരി നിശ്ചയിക്കേണ്ട അവസ്ഥയില്‍ നില്‍ക്കുന്ന ഒരു കന്യാസ്ത്രീ ആ സമയത്തു തന്നെ പരാതിയുമായ  വന്നാല്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. അവരുടെ കുടുംബത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന സ്ഥിതിയായിരുന്നു. 

അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മനസ്സിലടക്കി അവര്‍ കഴിഞ്ഞു. കൗണ്‍സിലിംഗിലും കുമ്പസാരത്തിലും പങ്കുവച്ചതോടെ പരാതി നല്‍കാന്‍ ഒരു വൈദികന്‍ ഉപദേശം നല്‍കുന്നു. ഈ കാലയളവില്‍ അവര്‍ ഈ വിഷയം പലരോടും പങ്കുവച്ചിട്ടുണ്ട്.
 
ബലാത്സംഗം ഒരു പ്രത്യേക കേസാണ്. കുറ്റക്കാരനായി നില്‍ക്കുന്നതിനൊപ്പം തന്നെ ഇരയും സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. ഈ കേസില്‍ എല്ലാവരും സാധാരണക്കാരാണ് . ബിഷപിനെതിരെ മൊഴി കൊടുത്താന്‍ ജീവനൊടുക്കുമെന്ന്  ഒരു കന്യാസ്ത്രീയുടെ അമ്മ പറഞ്ഞു. അവരെ പ്രോസിക്യൂഷന്‍ ഏറെ അനുനയിപ്പിച്ചാണ് മൊഴി നല്‍കാന്‍ എത്തിച്ചത്. 
ഇതുപോലെ നൂറുകണക്കിന് നിശബ്ദരുണ്ട്. ഈ സിസ്റ്റത്തില്‍ മാത്രമല്ല, ഓര്‍ഫനേജുകളിലും ചില്‍ഡ്രന്‍ ഹോമുകളിലുണ്ടാകും. അവിടെയെല്ലാം ജീവന്‍ ഭീഷണിയിലായതിനാല്‍ പുറത്തുപറയാനാവില്ല. ഈ വിധി അവര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്. ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അപ്പീല്‍ പോകും. വിധി അറിഞ്ഞയുടന്‍ ഡി.ജി.പി തന്നെ അക്കാര്യം ആവശ്യപ്പെട്ടതായും എസ്.പി പറഞ്ഞു. 

പ്രതിഭാഗം ഹാജരാക്കിയ സാക്ഷികള്‍ ആരും തന്നെ മൊഴികള്‍ കൃത്യമായി പറയാന്‍ കഴിഞ്ഞില്ലെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു.
വളരെെേയറ കഷ്ടത അനുഭവിക്കുന്ന വ്യക്തിത്വം അടഡിയറവ് വച്ച ഒരു സ്ത്രീയുടെ അവസ്ഥയായി കാണണമായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്ന് കേസന്വേഷിച്ച ഡി.വൈ.എസ്.പി കെ.സുഭാഷ് പ്രതികരിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക