ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

Published on 14 January, 2022
ഓട്ടോറിക്ഷ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍

ഓട്ടോറിക്ഷ ഓടിക്കുന്ന നടന്‍ കുഞ്ചാക്കോ ബോബന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്.

'നോയിഡ ടു വൈറ്റില' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 'വൈറ്റില വൈറ്റില' എന്ന് വിളിച്ചു പറയുന്നതും കുഞ്ചാക്കോ ബോബന്‍ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോയില്‍ കേള്‍ക്കാം. നോയിഡയിലാണ് അറിയിപ്പിന്റെ  ഷൂട്ടിംഗ് നടന്നിരുന്നത്
 

 


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക