കോവിഡ്: ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല, സ്‌കൂളുകള്‍ അടയ്ക്കും

Published on 14 January, 2022
കോവിഡ്: ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല, സ്‌കൂളുകള്‍ അടയ്ക്കും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കും. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. എന്നാല്‍  ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല.

മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കണം. 16ാം തീയതിക്കുശേഷം ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനമായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടയ്ക്കുന്നത്. ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. സ്‌കൂളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കും. വിശദമായ മാര്‍ഗരേഖ തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക