Image

ഓത്ത് കീപ്പേഴ്‌സ് സ്ഥാപകനും കൂട്ടാളികളും ക്യാപിറ്റോള്‍ ആക്രണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി

ഏബ്രഹാം തോമസ് Published on 15 January, 2022
ഓത്ത്  കീപ്പേഴ്‌സ് സ്ഥാപകനും കൂട്ടാളികളും  ക്യാപിറ്റോള്‍ ആക്രണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി

രണ്ടു നോര്‍ത്ത് ടെക്‌സസുകാര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ കാപ്പിറ്റോള്‍ കെട്ടിട സമുചയത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ കുറ്റക്കാരാണെന്ന് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് കണ്ടെത്തി. 2021 ജനുവരി 6ന് നടന്ന കലാപത്തെ കുറിച്ച് നടത്തുന്ന സുദീര്‍ഘമായ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തല്‍.

 തീവ്ര വലുത പക്ഷ സംഘടനയായ ഓത്ത്  കീപ്പേഴ്‌സിന്റെ സ്ഥാപക നേതാവു ടെക്‌സസിലെ ഗ്രാന്റ് ബെറി നിവാസി സ്റ്റുവര്‍ട്ട് റോഡ്‌സ് മറ്റ് പത്തുപേരുമായി ചേര്‍ന്ന് നിയമപരമായ പ്രസിഡന്റിന്റെ അധികാരകൈമാറ്റം ബലപ്രയോഗത്തിലൂടെ തടയാന്‍ ഗൂഢാലോചന നടത്തി എന്ന വളരെ ഗൗരവമായ കണ്ടെത്തലാണ് ഡിഒജെ നടത്തിയിരിക്കുന്നത്. മറ്റൊരു ആരോപിതന്‍ റോബര്‍ട്ടോമിനുട്ടയും ഓത്ത്കീപ്പേഴ്‌സിലെ സജീവ അംഗമാണ്. ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്ന ഈ 37കാരന്‍ ഈയിടെ ടെക്‌സസിലെ കൊളിന്‍കൗണ്ടിയിലെ പ്രോസ്പറിലേയ്ക്ക് മാറിയിരുന്നു. ഇയാളും നേരിടുന്നത് രാജ്യദ്രോഹകുറ്റമാണ്.

രാജ്യദ്രോഹകുറ്റത്തിന് 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിന്റെ അനുകൂലികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നത് ഇതാദ്യമാണ്. കുറ്റാരോപണത്തില്‍ ഭരണത്തെ തകിടം മറിക്കുക, രാജ്യത്തെ നിയമം നടപ്പാക്കുന്നത് ബലം പ്രയോഗിച്ച് തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുക തുടങ്ങിയ ആരോപണങ്ങള്‍ ഉള്‍പ്പെടുന്നു. പുതിയ ചാര്‍ജുകളും റോഡ്‌സിന്റെ അറസ്‌റഅറും ഡിഓജെ ജനുവരി 6 ലെ സംഭവങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലപാടിന് നല്‍കുന്ന തിരിച്ചടിയായും ഡെമോക്രാറ്റിക് നേതാക്കള്‍ ഈ നടപടികളെ കാണുന്നു.

ഒരു ഹൗസ് സെലക്ട് കമ്മിറ്റി എല്ലാതലത്തിലും ജനുവരി 6ന്റെ സംഭവങ്ങള്‍ക്ക് പിന്നില്‍ നടന്ന കൂടിയാലോചനകളെകുറിച്ചും ആസൂത്രണങ്ങളെകുറിച്ചും അന്വേഷണം തുടരുന്നുണ്ട്.
മറ്റൊരു രണ്ട് ഡസന്‍ നോര്‍ത്ത് ടെക്‌സസുക്കാര്‍ക്കെതിരെ ജനുവരി 6ന് ക്യാപ്പിറ്റോളിനെ വളഞ്ഞതിനെതിരെ കേസ് എടുത്തിട്ടുണ്ട്. യുഎസില്‍ മൊത്തം 700ല്‍ അധികം പേര്‍ക്കെതിരെ ഉള്ള കേസുകളുടെ ഭാഗമാണിത്. ചില കേസുകളിലെ ചാര്‍ജ്ജുകള്‍ നിസ്സാരമാണ്. എന്നാല്‍ ഡാലസ് ഏരിയയില്‍ നിന്നുള്ള ചിലര്‍ നേരിടുന്ന കേസുകള്‍ പോലീസുമായി ഏറ്റുമുട്ടിയതിനാണ്. പുറമെ മാരകവസ്തുക്കള്‍ പോലീസിനെതിരെ എറിഞ്ഞതായും ആരോപണമുണ്ട്.

56കാരനായ റോഡ്‌സാണ് ഓത്ത് കീപ്പേഴ്‌സില്‍ നിന്ന് പ്രധാന പ്രതിയാക്കപ്പെട്ട വലിയ നേതാവ്. കഴിഞ്ഞ വ്യാഴാഴ്ച ലിറ്റില്‍ എ(ല്‍)മില്‍ നിന്ന് അയാളെ പോലീസ് അറസ്റ്റു ചെയ്തു. മിനുട്ടയും മറ്റുള്ളവരും ഇതിനകം ക്രിമിനല്‍ ചാര്‍ജ്ജുകള്‍ക്ക് അറസ്‌റ്‌റിലായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 2021 മാര്‍ച്ചിലായിരുന്നു മിനുട്ട അറസ്റ്റിലായത്. യാത്രാ വിലക്കുകളും 1,50,000 ഡോളറിന്റെ ജാമ്യവും വ്യവസ്ഥകളാക്കി അയാളെ വിട്ടിരിക്കുകയാണ്. അയാളുടെ 10 തോക്കുകളും അയാള്‍ നല്‍കി. ന്യൂയോര്‍ക്കില്‍ ടാറ്റു ബിസിനസ് നടത്തുന്ന അയാള്‍ക്ക് ന്യൂയോര്‍ക്കിലും ടെക്‌സസിലും മാത്രമേ സഞ്ചരിക്കാനാവൂ എന്നാണ് ജാമ്യ വ്യവസ്ഥ.
ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ചു കടന്നതായി റോഡ്‌സിനെതിരെ ആരോപണമില്ല. എന്നാല്‍ അയാളാണ് പശ്ചാത്തലത്തില്‍ നിന്ന് എല്ലാം സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ അഭിമുഖങ്ങളില്‍ ക്യാപ്പിറ്റോള്‍ മന്ദിരങ്ങളില്‍ അതിക്രമിച്ചു കടക്കാന്‍ തങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടായിരുന്നില്ല എന്ന് ഇയാള്‍ പറഞ്ഞു. 2020 ലെ തിരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു എന്ന വാദം ഇയാള്‍ ആവര്‍ത്തിച്ചു. ഓത്ത് കീപ്പേഴ്‌സിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സംഘം ആളുകളാണെന്നും വാദം ഉണ്ടായി.
എഫ്ബിഐ വിറ്റില്‍ എ(ല്‍)മില്‍ റോഡ്‌സ് അറസ്റ്റ് ചെയ്യപ്പെട്ട വീട്ടില്‍ റെയ്ഡ് നടത്തി, ഡൈവ് വേയില്‍ ഉണ്ടായിരുന്ന വാഹനത്തില്‍ നിന്ന് എ ആര്‍-15ന്റെ ക്ലീനിംഗ്  കിറ്റ് കണ്ടെടുത്തു. ആ 19 പേരെയാണ് ഇതുവരെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വിഘാതം സൃഷ്ടിച്ചതിന് പോലീസ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.
ഓത്ത് കീപ്പേഴ്‌സ് പ്രൈവറ്റ് മിലിഷ്യകള്‍ ഉള്‍പ്പെടെ ചില വലത്പക്ഷ തീവ്രവാദികള്‍ ഉള്‍പ്പെടുന്ന സംഘടനയാണെന്ന് പോലീസ് പറയുന്നില്ല. എന്നാല്‍ വലിയ കെട്ടുറപ്പില്ല എന്നും കൂട്ടിചേര്‍ക്കുന്നു. മിലിട്ടറിയിലും നിയമ പാലനത്തിലും ഇപ്പോഴുള്ളവരെയും മുമ്പ് ഉണ്ടായിരുന്നവരെയും ഇവര്‍ റിക്രൂട്ട് ചെയ്യുന്നു. ഓത്ത് കീപ്പേഴ്‌സും അനുയായികളും ജനുവരി 6ന് മുമ്പുള്ള ചില ആഴ്ചകളില്‍ യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് എന്ന പോലെ സന്ദേശങ്ങള്‍ അയയ്ക്കുകയും ട്രെയിനിംഗ് നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു. ആക്രണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികളില്‍ ഒരാള്‍ പോട്ടേംമാക്ക് നദിയിലൂടെ ആയുധങ്ങള്‍ കടത്തി അങ്ങേകരയില്‍ കാത്തിരിക്കുന്നവരുടെ കൈകളില്‍ എത്തിക്കുന്നതിനെകുറിച്ച് ടെക്‌സ്റ്റ് മെസ്സേജ് അയച്ചതിനെകുറിച്ചും പോലീസ് പറയുന്നു.
കുറ്റപ്പത്രത്തില്‍ പ്രതികള്‍ ടീമുകളായി തിരിഞ്ഞ് ആയുധങ്ങള്‍ എത്തിച്ചതിനെകുറിച്ചും എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറിയതിനെകുറിച്ചും പറയുന്നു.
ഇവയുടെയെല്ലാം ലക്ഷ്യം ക്യാപ്പിറ്റോള്‍ ഗ്രാണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇവക് ടൊറല്‍ കോളേജ്  വോട്ടുകളുടെ വിലയിരുത്തലും സര്‍ട്ടിഫിക്കേഷനും താമസിപ്പിക്കുകയും തടസ്സപ്പെടുത്തുകയുമായിരുന്നു എന്ന് കുറ്റപ്പത്രം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക