ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി

Published on 15 January, 2022
ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി

ജനുവരി 16ന് ദേശിയ സ്റ്റാര്‍ട്ടപ്പ് ദിനമാചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിച്ചതിന്റെ ആറാം വാര്‍ഷിക പരിപാടിയില്‍ നൂറ്റന്‍പതിലധികം സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി.

2022ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യവും അവസരങ്ങളും നല്‍കി കൊണ്ട് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കാനാണ് ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കുന്നതെന്നും മോദി കൂട്ടിചേര്‍ത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക