ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

ജോണ്‍  കുന്തറ Published on 15 January, 2022
 ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

ഇതൊരു കഥ എഴുത്തല്ല, ഒരു കോടതിവിധിയുടെ അവലോകനം. കേസിലെ പ്രതി ഒരു ദൈവ പ്രതിപുരുഷന്‍, അച്ചനെക്കാള്‍ വലിയ ബിഷപ്പ്. വാദിയോ ദൈവത്തിന്റ്റെ മണവാട്ടി ഒരു കന്യാസ്ത്രി. രണ്ടുപേരും ദൈവിക തിരുവസ്ത്രമണിഞ്ഞ പരിശുദ്ധര്‍ .

കോടതിവിധി കര്‍ത്താവിന്റ്റെ മണവാട്ടികള്‍ക്ക് എതിരായി വന്നു. എങ്കിലും, ഇവിടെ മതങ്ങളുടെയും പ്രത്യേകിച്ചു കത്തോലിക്കാ തിരുസഭയുടെയും തനിനിറം പുറത്തുവന്നിരിക്കുന്നു. തീര്‍ച്ചയായും പുറകെ ബിഷപ്പ് ഫ്രാങ്കോയെ ജീവിച്ചിരിക്കുന്ന പുണ്യവാനായി പ്രഖ്യാപിക്കണമെന്ന നിവേദനം റോമില്‍ എത്തും. അത് സാധിക്കുന്നതിനുള്ള വഴികളും ദൈവം ഇവര്‍ക്കു കാട്ടിക്കൊടുക്കും.

ഒന്നാലോചിച്ചു നോക്കൂ സത്യം ധര്‍മ്മം ദൈവത്തില്‍ അര്‍പ്പിതമായ സത്യസന്ധത നിറഞ്ഞ ഒരു ജീവിതം പൊതുജനത്തിനു കാട്ടിക്കൊടുത്തു തെറ്റുകളില്‍ വീണ്  മോശം ജീവിത വഴികളില്‍ കൂടി അലഞ്ഞു നടക്കുന്ന വഴിതെറ്റിയ കുഞ്ഞാടുകളെ മാതൃക കാട്ടി വീണ്ടും ദൈവ സന്നിധിയില്‍ എത്തിക്കുവാന്‍ സാക്ഷല്‍ ക്രിസ്തുദേവന്‍ നിയമിച്ചു വിട്ടിരിക്കുന്നവരാണ് ഒരു പുരോഹിതനും ദൈവദാസിയും?
ഇവരെല്ലാം അനേക വര്‍ഷങ്ങള്‍ സെമ്മിനാരികളില്‍ ദൈവിക പഠനം പൂര്‍ത്തിയാക്കിയവര്‍. എല്ലാത്തരം വൃഥകളും സ്വയ മനസാല്‍ ഏറ്റെടുത്തവര്‍. കര്‍ത്താവിനെ സാക്ഷി നിര്‍ത്തി പ്രതിജ്ഞ എടുത്തവര്‍. അവര്‍ തമ്മിലല്ലെ നാം കണ്ട ഈ യുദ്ധം നടന്നത്?

സാധാരണ മനുഷ്യരെ പ്രത്യേകിച്ചും കുട്ടികളെയും സ്ത്രീകളെയും പുരോഹിതര്‍ പീഡിപ്പിച്ചു എന്ന പരാതികളും കേസുകളും ലോകമെമ്പാടും നടക്കുന്നുണ്ട്. നിരവധി പേര്‍    ശിഷിക്കപ്പെട്ടിട്ടുമുണ്ട്. ആ വെളിച്ചത്തില്‍ എന്തായാലും ഈ കന്യാസ്ത്രികള്‍ വെറുതെ ഈ ബിഷപ്പിനെതിരായി ഇതുപോലുള്ള ഒരു കുറ്റം ആരോപിക്കുന്നതിനുള്ള സാധ്യത ആരെങ്കിലും കാണുന്നുണ്ടോ? എവിടെ മറ്റു സഭാ മേലധ്യക്ഷന്മാര്‍? അവര്‍ക്കിതില്‍ ഒരു അഭിപ്രായവുമില്ല? എല്ലാത്തിനും ഇവര്‍ക്കെല്ലാം ഒരു ഉത്തരമുണ്ടല്ലോ ദൈവഹിതം നടക്കണം?

ഒന്നാലോചിച്ചു നോക്കൂ എന്തായാലും ഒന്നുകില്‍ രണ്ടു പേരും കള്ളം പറയുന്നു. അല്ലാഎങ്കില്‍ രണ്ടുപേരും നിരപരാധികള്‍? അപ്പോള്‍ എന്താണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തെരുവിലും കോടതിയിലും നടന്നത്? കുറവിലങ്ങാട്ടില്‍ നിന്നുമെത്തിയ കന്യാസ്ത്രികള്‍ മുദ്രാവാക്യം മുഴക്കി തങ്ങളെ ഒരു ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു നീതി കിട്ടണം? ഇതില്‍ പ്രതി ആയ ബിഷപ്പ് പരസ്യമായി പറയുന്നു ആരോപണമുന്നയിക്കുന്ന ദൈവദാസികള്‍ തന്നെ ക്രൂശിക്കുന്നതിന് കള്ളം പറയുന്നു.

ശരിയല്ലെ, എന്താണ് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പീലാത്തോസിന്റ്റെ കോടതിയില്‍ നടമാടിയത് യേശു ക്രിസ്തുവിനെ വിചാരണ നടത്തി. പലരും കള്ള സാക്ഷ്യം  നല്‍കി ഒരു നിരപരാധിയെ തൂക്കിലേറ്റി. അതാണ് ഈ  കോട്ടയത്തെ കോടതിയില്‍ അരങ്ങേറിയത്. ഒരു പാവം പരിശുദ്ധനായ ബിഷൊപ്പിനെ കുരിശില്‍ കയറ്റുവാന്‍.

ഇവിടെ പീലാത്തോസ്  കൈ കഴുകാതെ ബിഷപ്പിനെ തലോടി ആശ്വസിപ്പിച്ചു പറഞ്ഞുവിട്ടു. പുറത്തു വന്ന ബിഷപ്പ് ദൈവത്തെ സ്തുതിച്ചു.   കര്‍ത്താവ് തനിക്കു നീതി നല്‍കി. കൂടെ നിന്നവര്‍ ദൈവസ്തുതി പാടി.

കത്തോലിക്കാ സമുദായത്തിന് ഇതിലൊന്നും ഒരു പ്രശ്‌നവും ഇല്ല. ഇതിലും വലിയ കേസുകള്‍ അവര്‍ കണ്ടിരിക്കുന്നു ഇവിടെ കന്യാസ്ത്രിയെ മാനഭംഗപ്പെടുത്തിയതേയുള്ളു. കൊന്നില്ലല്ലോ എന്നാണ് ഇവരുടെ നിലപാട്. എന്തു വില നല്‍കിയും തിരുസഭയുടെ കെട്ടിറപ്പും മഹാന്മ്യവും കാത്തുസൂക്ഷിക്കണം. അതിനു മുന്നില്‍ ആരും വിലങ്ങുതടി ആയിക്കൂടാ പണത്തിനുമേല്‍  കഴുകനും പറക്കില്ല.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക