മുല്ല (കവിത : മാത്യു മുട്ടത്ത് )

മാത്യു മുട്ടത്ത് Published on 15 January, 2022
മുല്ല  (കവിത : മാത്യു മുട്ടത്ത് )
ഇന്നെന്തേ 
രാത്രി മുല്ലയില്‍ 
മകരമഞ്ഞിന്‍ ഇളക്കപ്പൊന്‍  താലി 
ഇലഞ്ഞിപൂമ്പൊടിയേറുമോ 
മേലാകെ 
വെണ്ണിലാത്തരി വീണുവോ 
 
ആരെ നീ കിനാവ് കണ്ടു 
അരിമുല്ല പെണ്‍കിടാവേ 
മോതിരവിരല്‍ മുത്തിനടക്കും 
കണ്വപുത്രിയെ 
അവള്‍ ഏറെ നാളായ് 
പ്രണവമോതാറില്ല 
 
 
ദൂരെ നീ വരുന്ന കേട്ടോ 
ഇളം കാറ്റിന്‍ പദനിസ്വനം 
പാതിര  മുതല്‍ പാറി നടക്കും 
രാത്രി സഞ്ചാരി 
അവന്‍ ഏതു പൂവിനും 
പ്രണയനായകനല്ലേ ...
 
(പ്രശസ്ത സാഹിത്യകാരൻ മുട്ടത്ത്  വർക്കിയുടെ മൂത്ത പുത്രനായ മാത്യു മുട്ടത്തിന്റെ  എട്ടാം ചരമദിനത്തിൽ  സമരണാഞ്ജലി)
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക