Image

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍

ജോബിന്‍സ് Published on 15 January, 2022
ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നത്. കേസില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. 

കേസില്‍ പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ല എന്നത് പൊലീസിന്റെ പ്രധാന വീഴ്ചയാണ്. ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചു എന്ന കാര്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഫോണ്‍ ആക്രിക്കാരന് കൊടുത്തു എന്നതും, ബിഷപ്പിന്റെ ശല്യം കൊണ്ടാണ് സിം അടക്കം ഉപേക്ഷിച്ചത് എന്നുമുള്ള മൊഴി വിശ്വസിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കന്യാസ്ത്രീയുടെ ലാപ്ടോപ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ല. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ട് നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ലാപ്ടോപ് തകരാറില്‍ ആയി എന്നാണ് പറഞ്ഞത്. വിവരങ്ങള്‍ പൊലീസ് നേരത്തെ ശേഖരിക്കേണ്ടത് ആയിരുന്നു. മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

287 പേജുള്ള വിധി പകര്‍പ്പാണ് പുറത്ത് വന്നത്. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. 13 തവണ കോണ്‍വെന്റിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വച്ച് പീഡനം നടന്നുവെന്ന് പറയുമ്പോളും ബിഷപ്പുമായി മല്‍പ്പിടുത്തമുണ്ടായത് ആരും തന്നെ കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ല. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതിക്കാരി ആദ്യ മൊഴികളില്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ച ഡോക്ടറോട് പോലും പറഞ്ഞിട്ടില്ലെന്നും, മനഃപൂര്‍വ്വം ചില കാര്യങ്ങള്‍ മറച്ച് വച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ബലാത്സംഗത്തിന് ഇരയായി എന്ന് പറയപ്പെടുന്ന ദിവസങ്ങള്‍ക്ക് ശേഷവും ഇവര്‍ തമ്മില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. സംഭവത്തിന് ശേഷവും ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ പറയുന്നു. ഇവര്‍ തമ്മില്‍ സന്തോഷത്തോട ഇടപെടുന്ന ദൃശ്യങ്ങള്‍ പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ആരോപണവും, പരാതിക്കാരിയുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേട് ഉണ്ട്.

പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിപകര്‍പ്പില്‍ പറയുന്നു

-----------

see also

ഫ്രാങ്കോ കേസിലെ വിധിയുടെ രത്നച്ചുരുക്കം.
K.S. Sudhi
പതിമൂന്ന് തവണ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതി, പരാതിക്കാരിയുടെ മാത്രം മൊഴികളുടെ അടിസ്ഥാനത്തിൽ പരിഗണിക്കപ്പെടാൻ കഴിയായ്ക (the claim of the victim that she was raped on 13 occasions under duress cannot be taken reliance on the basis of her solitary testimony.)

പരാതിക്കാരിയുടെ മൊഴികളിൽ ഉള്ള സ്ഥിരതയില്ലായ്മ

(There is no consistency in the statement of the victim. The grievance projected by her to her companion sisters was that the accused was taking retaliatory steps for
not yielding to his sexual desires, whereas her version before the court was that she was forced to do sexual intercourse with the accused on 13 occasions including fingering on the first occasion. Prosecution has failed to give proper explanation for the inconsistent version. Of course, it is contended that initially the victim was reluctant to disclose to her companion sisters about the sexual abuse. But there is
no explanation for the omissions made in Ext.P1 FIS and the history narrated to the doctor wherein also penile penetration was not disclosed. In fact her original version to the doctor as evident from Ext. X1(a) is that there is no history of penetrative sex.)

അസ്ഥിരമായ മൊഴികൾ നൽകുന്ന ഒരാളെ സുപ്രധാന സാക്ഷിയായി പരിഗണിക്കാൻ കഴിയില്ല.

 In view of the inconsistent version of the victim, this court is of the view that she cannot be categorised as a sterling witness as laid down in Deepu v. State (NCT of Delhi) (supra).

പരാതിക്കാരിയെ കോടതിക്ക് ആശ്രയിക്കാവുന്ന സാക്ഷിയായി പരിഗണിക്കാൻ കഴിയാതെ വന്നു.

 (PW1 cannot be categorised as a wholly reliable witness as well.)
 
 പരാതിക്കാരി ചില വസ്തുതകൾ ഒളിച്ചു വയ്ക്കുന്നത്, വേറേ ചില വസ്തുതകൾ പൊലിപ്പിച്ചു പറയുന്നത്, പരാതിക്കാരിയുടെ മൊഴി മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാൻ ആവായ്ക, കേസിൽ സ്വാർഥ താല്പര്യമുള്ള ചിലരുടെ സമ്മർദ്ദത്തിനു വഴങ്ങി പരാതിക്കാരി നിലപാട് സ്വീകരിക്കുന്നത്,  കേസിൽ നെല്ലും പതിരും വേർതിരിച്ചു എടുക്കാൻ കഴിയാത്ത അവസ്ഥ, ആ അവസ്ഥയിൽ കോടതിക്കു മുന്നിലുള്ള തെളിവുകൾ മുഴുവൻ തളളിക്കളയേണ്ടി വരിക, പ്രധാന തെളിവുകൾ കിട്ടേണ്ടിയിരുന്ന ഫോണും ലാപ്പ് റ്റോപ്പും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിയായ്ക, സഭയിലെ ഗ്രൂപ്പ് കളികൾ, അധികാര കൊതി, സ്ഥാന മാനങ്ങൾക്കു വേണ്ടിയുള്ള വഴക്കുകൾ, തുടങ്ങി കേസിൽ പ്രതിക്ക് അനുകൂലമായി വന്ന ഘടകങ്ങൾ വിധിയുടെ അവസാന ഭാഗത്ത് കോടതി സവിസ്തരം പറയുന്നുണ്ട്.

394. This is a case in which the grain and chaff are inextricably mixed up. It is impossible to separate the grain from the chaff. There are exaggerations and embellishments in the version of the victim. She has also made every attempt
to hide certain facts. It is also evident that the victim was swayed under the influence of others who had other vested interest in the matter. The in-fight and rivalry and group fights of the nuns, and the desire for power, position and control over the congregation is evident from the demand placed by PW1 and her supporting nuns who were ready tosettle the matter if their demands for a separate region under
the diocese of Bihar is accepted by the church. 

396. As held by the Hon’ble Apex Court in Jayaseelan (supra) when it is not feasible to separate truth from falsehood, when grain and chaff are inextricably mixed
up, the only available course is to discard the evidence in toto. In the said circumstances, this court is unable to place reliance on the solitary testimony of PW1 and to hold the accused guilty of the offences charged against him. I accordingly acquit the accused of the offences under Sec. 376(2)(k), 376(2)(n), 342, 377, 376-C, 354 and 506(ii) of IPC.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക