വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

Published on 15 January, 2022
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി;  വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്ബരയിലെ തിരിച്ചടിക്ക് പിന്നാലെയാണ് രാജി.ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റനാണ് കോലി. 68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോലി ഇന്ത്യക്ക് 40 വിജയം സമ്മാനിച്ചു. കഴിവിന്റെ പരമാവധി ടീമിനായി പരിശ്രമിച്ചുവെന്ന് കോലി രാജിപ്രഖ്യാപനത്തിന് ശേഷം ട്വീറ്റ് ചെയ്തു.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക