'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

Published on 15 January, 2022
'ഹൃദയം' 21 ന് തന്നെയെത്തും: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഹൃദയം' ഈ മാസം 21ന് തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

സിനിമയുടെ റിലീസ് മാറ്റിവച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയത്.

'ഹൃദയം' ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്' വിനീത് പറഞ്ഞു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുകയാണ് മെറിലാന്‍ഡ്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക