അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

Published on 15 January, 2022
അശ്വിന്‍ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന "ഒരു റൊണാള്‍ഡോ ചിത്രം"

റിനോയ് കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു റൊണാള്‍ഡോ ചിത്രം”. ചിത്രത്തിലെ പ്രധാന താരങ്ങള്‍ അശ്വിന്‍ ജോസ്, സ്റ്റാര്‍ മാജിക്ക്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിവയിലൂടെ ശ്രദ്ധേയയായ ചൈതന്യ പ്രകാശ് എന്നിവരാണ്.

ഇന്ദ്രന്‍സ്, ലാല്‍, മിഥുന്‍ എം ദാസ്, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഫുള്‍ഫില്‍ സിനിമാസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദീപക് രവി ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അശ്വിന്‍ ജോസ് അഭിനയിച്ച കളര്‍ പടം എന്ന ആല്‍ബം വലിയ ഹിറ്റില്‍ എത്തുകയും ചെയ്തിരുന്നു. മമിത ബൈജു ആയിരുന്നു അതിലെ നായിക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക