ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ

Published on 15 January, 2022
ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ നാദിര്‍ഷാ


ഉണ്ണിമുകുന്ദനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റിന്‌ മറുപടി കൊടുത്ത്‌ സംവിധായകന്‍ നാദിര്‍ഷാ. കഴിഞ്ഞ ദിവസം
റിലീസ്‌ ചെയ്‌ത ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍' എന്ന ചിത്രത്തിനെ പ്രശംസിച്ച്‌ നാദിര്‍ഷ ഇട്ട കമന്റിനു താഴെയാണ്‌ നടനെ അധിക്ഷേപിച്ച്‌ യുവാവ്‌ എത്തിയത്‌. ഉണ്ണി മുകുന്ദന്‍ പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുടെ വക്താവ്‌ ആണെന്നും ഈ നടന്റെ സിനിമ കാണരുതെന്നുമായിരുന്നു അയാള്‍ കമന്റ്‌ ചെയ്‌തത്‌..
ഉണ്ണിയെ അടുത്തറിയാവുന്ന ആളാണ്‌ താനെന്നും ഒരു കലാകാരനും
വര്‍ഗ്ഗീയമായിചിന്തിക്കാന്‍കഴിയില്ലെന്നും നാദിര്‍ഷാ പറഞ്ഞു.
വിമര്‍ശകന്റെ കമന്റ്‌: }ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ജീവിക്കണ്ട എന്ന അജണ്ട നടപ്പാക്കാന്‍
ഇറങ്ങി പുറപ്പെട്ട ഇന്ന്‌ ഭരണം കയ്യാളുന്ന ആര്‍.എസ്‌.എസ്‌ എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന
ഉണ്ണി മുകുന്ദന്‍ എന്ന ആര്‍.എസ്‌.എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും. ഞാനും
എന്നെ പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗ്ഗീയതയുണ്ട്‌. അല്ലെങ്കില്‍ ഇവര്‍ ആര്‍.എസ്‌.എസ്‌ എന്ന
വര്‍ഗ്ഗീയ സംഘടനയോട്‌ സ്‌നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെ പോലുള്ളവര്‍ക്കും
ഇയാളെ പോലെയുള്ള ഭീകരരോട്‌ വെറുപ്പു തന്നെയാണ്‌ മിസ്റ്റര്‍.
കുട്ടിക്കാലം മുതല്‍ അനുകരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്ന സുരേഷ്‌ ഗോപിയെ വെറുത്തു.
പിന്നെയാണോ ഇയാളും നിങ്ങളും. മിന്നല്‍ മുരളിയുടെ സെറ്റും , ഈശോ എന്ന പേരും എല്ലാം ഒന്ന്‌ഓര്‍ക്കുന്നത്‌ നല്ലതാണ്‌.
ഈ ലോകത്ത്‌ ഒരു കലാകാരനും വര്‍ഗ്ഗീയമായിചിന്തിക്കില്ല എന്നായിരുന്നു ഈ കമന്റിന്‌ നാദിര്‍ഷായുടെ
മറുപടി. ഇതിന്‌ പിന്തുണയുമായി നിരവധി പേരാണ്‌ മുന്നോട്ടു വന്നത്‌. രാഷ്‌ട്രീയത്തിന്റ പേരില്‍ സിനിമയെ ക്രൂശിക്കുന്നത്‌ എന്തു സമീപനമാണെന്നും ഇങ്ങനെയുള്ളവരെയാണ്‌ ആദ്യം ഒറ്റപ്പെടുത്തേണ്ടതെന്നും നാദിര്‍ഷായ്‌ക്ക്‌ പിന്തുണയുമായി എത്തിയവര്‍ പറഞ്ഞു. ഇതോടെ കമന്റിട്ട യുവാവ്‌ അത്‌ നീക്കം ചെയ്‌തു.
 മേപ്പടിയാന്‍' സിനിമയെ കുറിച്ച്‌ നാദിര്‍ഷായുടെ കമന്റും ഏറെ ശ്രദ്ധേയമായിരുന്നു.  മേപ്പടിയാന്‍' കണ്ടു.
കുടുംബം എന്താണെന്നും ജീവിതം എന്താണെന്നും പ്രാരാബ്‌ധം എന്താണെന്നും അറിയാവുന്നവര്‍ ഈ
ചിത്രം ഇഷ്‌ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എന്തായിരിക്കും
എന്നും എനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ഷമിക്കണം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക