ന്യൂജേഴ്‌സി  സെനറ്റർ വിൻ ഗോപാൽ സെനറ്റ് എഡ്യൂക്കേഷൻ കമ്മിറ്റി  ചെയർ  

Published on 15 January, 2022
ന്യൂജേഴ്‌സി  സെനറ്റർ വിൻ ഗോപാൽ സെനറ്റ് എഡ്യൂക്കേഷൻ കമ്മിറ്റി  ചെയർ  

ന്യൂജേഴ്‌സി: സ്റ്റേറ്റ് സെനറ്റർ വിൻ ഗോപാൽ 2022-2023 സ്റ്റേറ്റ് ലെജിസ്ലേച്ചറിലെ സെനറ്റ് വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷകനായി നിയമിതനാകും.
ന്യൂജേഴ്‌സിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നിലകൊള്ളാൻ ഈ കാലയളവ് പ്രയോജനപ്പെടുത്താൻ പദ്ധതിയിടുന്നതായി ഗോപാൽ ട്വിറ്ററിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർമാനായിരിക്കുന്നതിനു പുറമേ,  ഹെൽത്ത്, ഹ്യൂമൻ സർവീസസ്, സീനിയർ സിറ്റിസൺസ് കമ്മിറ്റി,  വേജറിംഗ്, ടൂറിസം & ഹിസ്റ്റോറിക് പ്രിസർവേഷൻ  എന്നീ കമ്മിറ്റികാലിലും   ഗോപാൽ പ്രവർത്തിക്കും.
മോൺമത്ത് കൗണ്ടിയിലെയും  ന്യൂജേഴ്‌സിയിലെയും  കുടുംബങ്ങൾക്കും മുതിർന്നവർക്കും നികുതിദായകർക്കും ചെറുകിട ബിസിനസുകാർക്കും സുരക്ഷിതവും അനുകൂലവുമായ  അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എപ്പോഴും പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ന്യൂജേഴ്‌സി സ്റ്റേറ്റ്  സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തേതും ഒരേയൊരു ഇന്ത്യൻ-അമേരിക്കനുമാണ് ഗോപാൽ.
സ്റ്റേറ്റ് വെറ്ററൻസ് മെമ്മോറിയൽ നഴ്സിംഗ് ഹോമുകളിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം സെനറ്റിൽ ബില്ലുകളുടെ ഒരു പാക്കേജ് മുന്നോട്ട് വച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക