കൊവിഡ് വ്യാപനം: 31 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ച്‌ കോണ്‍ഗ്രസ്

Published on 15 January, 2022
കൊവിഡ് വ്യാപനം: 31 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം;  സംസ്ഥാനത്ത് കൊവിഡ്- 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും കോണ്‍ഗ്രസ് മാറ്റിവച്ചു.

ജനുവരി 17ന് അഞ്ച് സര്‍വകലാശാലകളിലേക്ക് യു ഡി എഫ് പ്രഖ്യാപിച്ച മാര്‍ച്ചും മാറ്റിവെച്ചിട്ടുണ്ട്. മറ്റു പരിപാടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചേ നടത്താവൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

കൊവിഡ് വ്യാപന നിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുന്നത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന പരിപാടികളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക