സംസ്ഥാനത്തെ കോടതികള്‍ തിങ്കളാ‍ഴ്ച മുതല്‍ ഓണ്‍ലൈനില്‍

Published on 15 January, 2022
സംസ്ഥാനത്തെ കോടതികള്‍ തിങ്കളാ‍ഴ്ച മുതല്‍ ഓണ്‍ലൈനില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതികളോട് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി.

ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.

ഇതു പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും തിങ്കളാ‍ഴ്ച മുതല്‍ ഓണ്‍ലൈനിലായിരിക്കും കേസുകള്‍ പരിഗണിക്കുക. എന്നാല്‍ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയാത്ത സുപ്രധാനമായ കേസുകള്‍ക്ക് നേരിട്ട് വാദം കേള്‍ക്കാന്‍ അനുമതിയുണ്ട്.

നേരിട്ട് വാദം കേള്‍ക്കുന്ന കേസുകളില്‍ കോടതിമുറിയില്‍ പതിനഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക